പത്രത്തിന് മുല്ലപ്പൂ മണവുമായി മാതൃഭൂമി; മലയാള പ്രസിദ്ധീകരണ രംഗത്ത് പുതുമ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വായനക്കാർക്ക് പുതുമ സമ്മാനിച്ച് മാതൃഭൂമി ദിനപത്രം. പേജുകളിൽ മുല്ലപ്പൂവിന്റെ സൗരഭ്യം വിതറിയാണ് ഇന്നത്തെ പത്രം ഇറങ്ങിയത്. മലയാള പത്രങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് മാതൃഭൂമി അവകാശപ്പെടുന്നു. സപ്ലിമെന്റ് പേജിലും മുല്ലപ്പൂവിന്റെ മണമടങ്ങിയിട്ടുണ്ട്.
 | 

പത്രത്തിന് മുല്ലപ്പൂ മണവുമായി മാതൃഭൂമി; മലയാള പ്രസിദ്ധീകരണ രംഗത്ത് പുതുമ
കൊച്ചി:
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വായനക്കാർക്ക് പുതുമ സമ്മാനിച്ച് മാതൃഭൂമി ദിനപത്രം. പേജുകളിൽ മുല്ലപ്പൂവിന്റെ സൗരഭ്യം വിതറിയാണ് ഇന്നത്തെ പത്രം ഇറങ്ങിയത്. മലയാള പത്രങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് മാതൃഭൂമി അവകാശപ്പെടുന്നു. സപ്ലിമെന്റ് പേജിലും മുല്ലപ്പൂവിന്റെ മണമടങ്ങിയിട്ടുണ്ട്.

അച്ചടി രംഗത്ത് പുതിയ മെഷ്യനുകൾ അവതരിപ്പിച്ചതോടെയാണ് ഇത്തരം പുതുമകൾ അവതരിപ്പിക്കാൻ മാതൃഭൂമിക്ക് കഴിയുന്നത്. ഈ സാങ്കേതിക വിദ്യ നേരത്തേ മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനിൽ പരീക്ഷണാർത്ഥം ഉപയോഗിച്ചിരുന്നു. സംസ്ഥാന വ്യാപകമായി പത്രം മുല്ലപ്പൂ മണത്തോടെ അച്ചടിച്ചത് ഇന്നാണെന്ന് മാത്രം.

പ്രിന്റിഗിന്റെ അവസാന ഘട്ടത്തിൽ മെഷ്യന്റെ തന്നെ ഭാഗമായ ഒരു സ്‌പ്രേയർ വഴിയാണ് പത്രത്താളുകളിൽ സുഗന്ധം വരുത്തുന്നത്. ഏത് ഫ്‌ളേവറിലുള്ള സുഗന്ധവും ഇങ്ങനെ പത്രത്തോടൊപ്പം വായനക്കാരിൽ എത്തിക്കാനാകും.

സുഗന്ധം പരത്തുന്ന പേപ്പറുകളും മറ്റും നേരത്തേ തന്നെ വിപണിയിൽ ലഭ്യമാണ്. ഇവയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ ഗന്ധമടങ്ങിയ പദാർത്ഥങ്ങൾ ചേർക്കുന്നതാണ് പതിവ്. അതിനാൽ ദീർഘകാലത്തേക്ക് മണം നിലനിൽക്കും. എന്നാൽ ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിക്കുന്ന പത്രങ്ങളുടെ ന്യൂസ് പ്രിന്റിൽ സുഗന്ധം വരുത്തുന്നത് വെല്ലുവിളി തന്നെയാണ്. അച്ചടി മഷി പരക്കാതെ മുല്ലപ്പൂ മണം സ്‌പ്രേ ചെയ്ത് വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് മാതൃഭൂമി പത്രം അവതരിപ്പിച്ച പുതിയ പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ പ്രത്യേകത.