പ്രതികാര നടപടി തുടരുന്നു; ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതാവിനെ മാതൃഭൂമി പത്രം പുറത്താക്കി

പത്രപ്രവര്ത്തക യൂണിയന് സംസ്ഥാന ഭാരവാഹിയും മാതൃഭൂമി ജേര്ണലിസ്റ്റ് യൂണിയന് സെക്രട്ടറിയുമായിരുന്ന സി. നാരായണനെ മാതൃഭൂമി പത്രം പുറത്താക്കി. പത്രത്തില് തെറ്റ് വന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ച ന്യൂസ് എഡിറ്ററോട് അപമര്യാദയായി പെരുമാറി എന്ന ആരോപണമുന്നയിച്ചാണ് നടപടി. മജീദിയ വേജ് ബോര്ഡ് ശുപാര്ശകള് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയന് നടത്തിയ സമരങ്ങള്ക്ക് മാതൃഭൂമിയില് നേതൃത്വം നല്കിയത് നാരായണനായിരുന്നു.
 | 
പ്രതികാര നടപടി തുടരുന്നു; ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതാവിനെ മാതൃഭൂമി പത്രം പുറത്താക്കി


കോഴിക്കോട്:
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹിയും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറിയുമായിരുന്ന സി. നാരായണനെ മാതൃഭൂമി പത്രം പുറത്താക്കി. പത്രത്തില്‍ തെറ്റ് വന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ച ന്യൂസ് എഡിറ്ററോട് അപമര്യാദയായി പെരുമാറി എന്ന ആരോപണമുന്നയിച്ചാണ് നടപടി. മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ നടത്തിയ സമരങ്ങള്‍ക്ക് മാതൃഭൂമിയില്‍ നേതൃത്വം നല്‍കിയത് നാരായണനായിരുന്നു. ഇതേത്തുടര്‍ന്ന് നാരായണനുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. മാതൃഭൂമിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന നാരായണന്‍ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ ജോലി നോക്കിയിട്ടുണ്ട്.

2012ലാണ് വേജ് ബോര്‍ഡ് വിഷയത്തില്‍ കെയുഡബ്ല്യുജെ പ്രവര്‍ത്തകര്‍ കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തിയത്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, തുടങ്ങി എല്ലാ പത്രസ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ്ണകള്‍ അരങ്ങേറി. ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാരെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ ഈ ധര്‍ണ്ണയാണ് എം.പി. വീരേന്ദ്രകുമാറിനേയും മകന്‍ ശ്രേയാംസ് കുമാറിനേയും പ്രകോപിപ്പിച്ചത്. ധര്‍ണ്ണയില്‍ പങ്കെടുത്ത നിരവധി പേരെ പിന്നീട് പത്രം പലവിധത്തില്‍ ഉപദ്രവിച്ചു. അന്യ സംസ്ഥാനങ്ങളിലെ ചെറു പട്ടണങ്ങളില്‍ ബ്യൂറോകള്‍ രൂപീകരിച്ച് നാടുകടത്തിയും കാരണങ്ങള്‍ സൃഷ്ടിച്ച് സസ്‌പെന്‍ഡ് ചെയ്തും ജീവനക്കാര്‍ക്കെതിരായ നടപടികള്‍ തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് പലരും രാജിവയ്ക്കാന്‍ വരെ നിര്‍ബന്ധിതരായി.

നിസാര കാരണങ്ങള്‍ പറഞ്ഞ് സി. നാരായണനെ മാസങ്ങളായി സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനൊടുവിലാണ് പിരിച്ചു വിട്ടത്. യൂണിയന്‍ ആഹ്വാനമനുസരിച്ച് സമരം നടത്തിയതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടെങ്കിലും മാതൃഭൂമി ജീവനക്കാര്‍ ഇതിനെതിരെ ഒന്നും മിണ്ടിയിട്ടില്ല. യൂണിയനും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കെയുഡബ്ല്യജെയുടെ നേതൃത്വത്തില്‍ പുറത്തു നടക്കുന്ന സമരം മാത്രമാകും ഇനിയുണ്ടാകുക. അതാകട്ടെ പത്ര മാനേജ്‌മെന്റിനെ ഒരു തരത്തിലും ബാധിക്കാനുമിടയില്ല. ജൂണ്‍ എട്ടാം തിയതി മാതൃഭൂമിയിലെ കോഴിക്കോടുള്ള ആസ്ഥാനത്തേക്ക് കെയുഡബ്ല്യുജെ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.