നായയുടെ രൂപത്തിൽ മാർപാപ്പയും സർക്കോസിയും; ഷാർലി എബ്‌ദോ പുതിയ ലക്കം വിപണിയിൽ

പ്രവാചകൻ മുഹമ്മദ് നബിയെ പരിഹസിച്ച് കൊണ്ടുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി എബ്ദോയുടെ പുതിയ ലക്കത്തിൽ മാർപ്പാപ്പയും മുൻ ഫ്രഞ്ച് പ്രസിഡന്റും. ഫ്രാൻസിസ് മാർപ്പാപ്പയും മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുമടക്കമുള്ള നേതാക്കൾ നായകളുടെ രൂപത്തിലെത്തുന്ന കാർട്ടൂണുകളാണ് പുതിയ ലക്കത്തിന്റെ കവർചിത്രം.
 | 

നായയുടെ രൂപത്തിൽ മാർപാപ്പയും സർക്കോസിയും; ഷാർലി എബ്‌ദോ പുതിയ ലക്കം വിപണിയിൽ
പാരീസ്:
പ്രവാചകൻ മുഹമ്മദ് നബിയെ പരിഹസിച്ച് കൊണ്ടുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി എബ്‌ദോയുടെ പുതിയ ലക്കത്തിൽ മാർപ്പാപ്പയും മുൻ ഫ്രഞ്ച് പ്രസിഡന്റും. ഫ്രാൻസിസ് മാർപ്പാപ്പയും മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുമടക്കമുള്ള നേതാക്കൾ നായകളുടെ രൂപത്തിലെത്തുന്ന കാർട്ടൂണുകളാണ് പുതിയ ലക്കത്തിന്റെ കവർചിത്രം.

വാരികയുടെ കോപ്പി കടിച്ചു കൊണ്ട് ഓടുന്ന നായ്ക്കുട്ടിയെ മാർപാപ്പയും സംഘവും പിന്തുടർന്ന് ഓടുന്നതായാണ് കാർട്ടൂൺ. പ്രശസ്ത കാർട്ടൂണിസ്റ്റ് റെനാൾഡ് ലൂസിയറാണ് ഇത് വരച്ചത്. ഇന്ന് പുറത്തിറങ്ങിയ പുതിയ ലക്കത്തിന്റെ 25 ലക്ഷം കോപ്പികളാണ് വിപണിയിലെത്തിയിരിക്കുന്നത്. ജനുവരി ഏഴിന് ഷാർലി ഹെബ്‌ദോയുടെ ഓഫീസിൽ നടന്ന ആക്രമണത്തിൽ മാഗസിന്റെ എഡിറ്റടക്കം 12 ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. നബിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.