സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ഗുരുവായൂർ കേശവനാകാൻ ശ്രമിക്കുന്നു: വീക്ഷണം

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ വീക്ഷണം ദിനപത്രം. വിവരക്കേടിന്റെ തിടമ്പേന്തി സുരേഷ് ഗോപി ബി.ജെ.പി രാഷ്ട്രീയത്തിലെ ഗുരുവായൂർ കേശവനാകാൻ ശ്രമിക്കുകയാണെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.
 | 

സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ഗുരുവായൂർ കേശവനാകാൻ ശ്രമിക്കുന്നു: വീക്ഷണം
കൊച്ചി:
വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ വീക്ഷണം ദിനപത്രം. വിവരക്കേടിന്റെ തിടമ്പേന്തി സുരേഷ് ഗോപി ബി.ജെ.പി രാഷ്ട്രീയത്തിലെ ഗുരുവായൂർ കേശവനാകാൻ ശ്രമിക്കുകയാണെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു. ‘അഹങ്കാരം ആൾരൂപം പ്രാപിച്ചാൽ സുരേഷ് ഗോപിയാകും. സുരേഷ് ഗോപിക്ക് കാവിജ്വരം മൂത്താൽ കേരള തൊഗാഡിയയും.’ സുരേഷ് ഗോപിയോ കേരള തൊഗാഡിയയോ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിഴിഞ്ഞത്ത് നടത്തിയ പ്രസംഗത്തിലൂടെ സുരേഷ് ഗോപി വർഗീയ വിഷപ്രചരണത്തിൽ വി.എച്ച്.പി നേതാന് പ്രവീൺ തൊഗാഡിയയ്ക്ക് ശിഷ്യപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.