അമ്പതാമാണ്ടിൽ നാണം കുണുങ്ങരുത്; കേരളാ കോൺഗ്രസിനെ വിമർശിച്ച് വീക്ഷണം

കേരളാ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് വീക്ഷണം ദിനപത്രത്തിൽ ലേഖനം. കേരളാ കോൺഗ്രസിന് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമെന്നുമില്ലെന്നും കോൺഗ്രസിന്റെ കൂടെ നിന്നത് കൊണ്ടാണ് കേരളാ കോൺഗ്രസ് നിലനിൽക്കുന്നതെന്നും മുഖപത്രം വിശദീകരിക്കുന്നു. 'അമ്പതാമാണ്ടിൽ നാണം കുണുങ്ങരുത്' എന്ന പേരിലാണ് എഡിറ്റേറിയൽ പേജിൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 | 
അമ്പതാമാണ്ടിൽ നാണം കുണുങ്ങരുത്; കേരളാ കോൺഗ്രസിനെ വിമർശിച്ച് വീക്ഷണം

തിരുവനന്തപുരം: കേരളാ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് വീക്ഷണം ദിനപത്രത്തിൽ ലേഖനം. കേരളാ കോൺഗ്രസിന് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമെന്നുമില്ലെന്നും കോൺഗ്രസിന്റെ കൂടെ നിന്നത് കൊണ്ടാണ് കേരളാ കോൺഗ്രസ് നിലനിൽക്കുന്നതെന്നും മുഖപത്രം വിശദീകരിക്കുന്നു. ‘അമ്പതാമാണ്ടിൽ നാണം കുണുങ്ങരുത്’ എന്ന പേരിലാണ് എഡിറ്റേറിയൽ പേജിൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇടത് നേതാക്കൾ ക്ഷണിക്കുമ്പോൾ കെ.എം മാണി നാണം കുണുങ്ങരുതെന്ന് വീക്ഷണം അഭിപ്രായപ്പെടുന്നു. അമ്പത്, പക്വതയുടെയും കരുത്തിന്റെയും പ്രായമാണ്. കേരളാ കോൺഗ്രസിന്റെ നിലനിൽപ്പിന് കാരണം കോൺഗ്രസ് ബന്ധമാണ്. കമ്മ്യൂണിസ്റ്റുകാരുമായി അധികാരം പിന്നിട്ടാൽ തകർച്ച തുടങ്ങും. അടിയന്തരാവസ്ഥയെ പലരും തള്ളിയെങ്കിലും ഇന്ദിരാ ഗാന്ധിയുടെ കരുത്ത് കേരളാ കോൺഗ്രസിന് ഭാവി ഉണ്ടാക്കി. 1982 മുതൽ കേരളാ കോൺഗ്രസ് പൂർണമായും കോൺഗ്രസിന്റെ കൂടെയാണെന്നും എന്നാൽ ഈ അടുത്ത കാലത്തായി കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരളാ കോൺഗ്രസിനെ ചൂണ്ടയിടാൻ ശ്രമിച്ചിട്ടുണ്ടെന്നും വീക്ഷണം പറയുന്നു.

കേരളാ കോൺഗ്രസിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്ന് ബാലകൃഷ്ണപ്പിള്ളയുൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞത് തെറ്റാണെന്നും ഭരണത്തിൽ പങ്കാളിയാവാൻ വേണ്ടിയാണ് പാർട്ടി നിലവിൽ വന്നതെന്നും ലേഖനം വിമർശിക്കുന്നു. മിടുക്കരായ നേതാക്കൾ ഉള്ളതിനാൽ കേരളാ കോൺഗ്രസിന് പിളർപ്പ് പുതുമയല്ലെന്നും എൻ ശ്രീകുമാർ എഴുതിയ ലേഖനത്തിൽ പറയുന്നു.