മാതൃഭൂമിയുടെ പ്രതികാര നടപടി അവസാനിപ്പിക്കുക: പത്ര പ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരത്തില്‍ വി.എസും

മാതൃഭൂമിയിലെ മാധ്യമ പ്രവര്ത്തകര്ക്കെതിരെ മാനേജ്മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടി പിന്വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മാധ്യമ പ്രവര്ത്തകരോടുള്ള മാനേജുമെന്റുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും മാതൃഭൂമി മാനേജ്മെന്റ് പിരിച്ചുവിട്ട മാധ്യമപ്രവര്ത്തകന് സി. നാരായണനെ തിരിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
 | 
മാതൃഭൂമിയുടെ പ്രതികാര നടപടി അവസാനിപ്പിക്കുക: പത്ര പ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരത്തില്‍ വി.എസും


തിരുവനന്തപുരം:
മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാധ്യമ പ്രവര്‍ത്തകരോടുള്ള മാനേജുമെന്റുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും മാതൃഭൂമി മാനേജ്‌മെന്റ് പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകന്‍ സി. നാരായണനെ തിരിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. പത്രമാനേജ്‌മെന്റുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കുക, ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുക, മാധ്യമരംഗത്തെ കോര്‍പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന നിലനില്‍പ്പ് സമരത്തിന് വിഎസ് ഐക്യാദര്‍ഢ്യം പ്രഖ്യാപിച്ചു.

തുച്ഛമായ ശമ്പളവും ആനുകൂല്യങ്ങളും മാത്രം നല്‍കി കോര്‍പറേറ്റ് സ്വഭാവമുള്ള പല മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും ദ്രോഹിക്കുന്നുമുണ്ട്. ഈവക പ്രതികാര നടപടികള്‍ ജനാധിപത്യ സംവിധാനത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കും എതിരാണ്. അതുകൊണ്ട് പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം. പിരിച്ചുവിട്ട സി നാരായണനെ തിരിച്ചെടുത്ത് മാധ്യമപ്രവര്‍ത്തനരംഗത്ത് സമാധാനന്തരീക്ഷം പുന:സ്ഥാപിക്കാന്‍ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറാകണമെും വി.എസ് ആവശ്യപ്പെു.

മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണനെ ന്യൂസ് എഡിറ്ററുമായുള്ള തര്‍ക്കത്തിന്റെ പേര് പറഞ്ഞാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു.