നാല് പൂച്ചകള്‍ വളഞ്ഞിട്ട് ആക്രമിച്ചു, ധൈര്യം വിടാതെ നേരിട്ട് മൂര്‍ഖന്‍; വൈറല്‍ വീഡിയോ

ആദ്യ നീക്കത്തില് പകച്ചെങ്കിലും പൂച്ചകളെ ധൈര്യപൂര്വ്വം നേരിടുകയാണ് മൂര്ഖന്.
 | 
നാല് പൂച്ചകള്‍ വളഞ്ഞിട്ട് ആക്രമിച്ചു, ധൈര്യം വിടാതെ നേരിട്ട് മൂര്‍ഖന്‍; വൈറല്‍ വീഡിയോ

മുംബൈ: അതിജീവനത്തിന് വേണ്ടി എന്തും ചെയ്യാന്‍ നാം തയ്യാറാകും, അവസാനം വരെ വാശിയോടെ പൊരുതും രക്ഷയില്ലെന്ന് തോന്നിയാല്‍ ശത്രുക്കളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ വരെ ശ്രമിക്കും. അത്തരത്തില്‍ ഒരു അതിജീവനത്തിന്റെ വീഡിയോയാണ് ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു മുര്‍ഖനും നാല് പൂച്ചകളും തമ്മിലുള്ള പോരാട്ടമാണ് വീഡിയോയിലുള്ളത്.

നാല് പൂച്ചകള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴും ധൈര്യം വിടാതെ പൂച്ചകള്‍ക്ക് നേരെ പത്തി വിടര്‍ത്തി മൂര്‍ഖന്‍ ശക്തി കാണിക്കുന്നു. ബൈപ്പാസ് റോഡ് എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സംഭവം നിതിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൂച്ചകളുടെ ആക്രമണത്തില്‍ നിന്നും മൂര്‍ഖന്‍ പിന്നീട് രക്ഷപ്പെട്ടിട്ടുണ്ട്. ആദ്യ നീക്കത്തില്‍ പകച്ചെങ്കിലും പൂച്ചകളെ ധൈര്യപൂര്‍വ്വം നേരിടുകയാണ് മൂര്‍ഖന്‍.

വീഡിയോ കാണാം.