‘നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത്’; വ്യാജവാര്‍ത്തയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി അരുണ്‍ ഗോപി

ഹാനാനെതിരെ നവമാധ്യമങ്ങളില് പ്രചരിക്കുന്ന വ്യാജ വാര്ത്തയ്ക്കെതിരെ രൂക്ഷ പ്രതികരവുമായി സംവിധായകന് അരുണ് ഗോപി. സിനിമയില് അവസരം ലഭിക്കാനും അരുണ് ഗോപി ചെയ്യുന്ന അടുത്ത സിനിമ ഹിറ്റാക്കാനും വേണ്ടി നടത്തിയ പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു ഹനാനന്റെ മീന് വില്പ്പനയെന്ന് ചിലര് നവമാധ്യമങ്ങളില് ആരോപിച്ചിരുന്നു. വയനാട് സ്വദേശിയായ നൂറുദ്ദീന് ഷെയ്ക്ക് എന്നയാളാണ് ഹനാനെതിരെ സോഷ്യല് മീഡയയില് വസ്തുതാ വിരുദ്ധമായ ആരോപണവുമായി രംഗത്ത് വന്നത്. എന്നാല് ആരോപണം തെറ്റാണെന്ന് അരുണ് ഗോപി വ്യക്തമാക്കുന്നു.
 | 

‘നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത്’; വ്യാജവാര്‍ത്തയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി അരുണ്‍ ഗോപി

കൊച്ചി: ഹാനാനെതിരെ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ പ്രതികരവുമായി സംവിധായകന്‍ അരുണ്‍ ഗോപി. സിനിമയില്‍ അവസരം ലഭിക്കാനും അരുണ്‍ ഗോപി ചെയ്യുന്ന അടുത്ത സിനിമ ഹിറ്റാക്കാനും വേണ്ടി നടത്തിയ പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു ഹനാനന്റെ മീന്‍ വില്‍പ്പനയെന്ന് ചിലര്‍ നവമാധ്യമങ്ങളില്‍ ആരോപിച്ചിരുന്നു. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ക്ക് എന്നയാളാണ് ഹനാനെതിരെ സോഷ്യല്‍ മീഡയയില്‍ വസ്തുതാ വിരുദ്ധമായ ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ ആരോപണം തെറ്റാണെന്ന് അരുണ്‍ ഗോപി വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം.

അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി…. ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്..! നിവര്‍ത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും.! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതുകൊണ്ടാണ് ”നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാമോ” എന്ന കംമെന്റിനു ”ഉറപ്പായും” എന്ന മറുപടി നല്‍കിയത്. തുടര്‍ന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവര്‍ത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവര്‍ത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പര്‍ നല്‍കുന്നതും ഞാന്‍ സംസാരിക്കുന്നതും..! അഭിനയിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞപ്പോള്‍, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോള്‍… ഞാന്‍ നല്‍കാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല… ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചുവെന്നു പറയാന്‍ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി… നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം

ഈ പോസ്റ്റിലും ചീത്ത പറയാം…! അവിശ്വസിക്കുന്നവര്‍ക്കു കല്ലെറിയാം..! വന്ന വാര്‍ത്തകള്‍ സത്യമെന്നു തിരിച്ചറിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ വെറുതെ വിടുക ജീവിതം ജീവിച്ചുതന്നെ തീര്‍ത്തോട്ടെ എല്ലാരും.

അവിശ്വസിക്കുന്നവർക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവർക്കായി…. ഇന്നലെ കണ്ട ഒരു വാർത്തയിലെ പരിചയം മാത്രമാണ്…

Posted by Arun Gopy on Thursday, July 26, 2018