ഇടതുപക്ഷം കൈവിട്ട പൊളിറ്റിക്കൽ സ്‌പേസ് ആംആദ്മി നേടിയെന്ന് ബി. ഉണ്ണികൃഷ്ണൻ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെ വിമർശിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഇടതുപക്ഷം കൈവിട്ട പൊളിറ്റിക്കൽ സ്പേസ് ആംആദ്മി നേടിയതെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണികൃഷ്ണൻ വിമർശനം ഉന്നയിച്ചത്. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
 | 

ഇടതുപക്ഷം കൈവിട്ട പൊളിറ്റിക്കൽ സ്‌പേസ് ആംആദ്മി നേടിയെന്ന് ബി. ഉണ്ണികൃഷ്ണൻ
കൊച്ചി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെ വിമർശിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഇടതുപക്ഷം കൈവിട്ട പൊളിറ്റിക്കൽ സ്‌പേസ് ആംആദ്മി നേടിയതെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണികൃഷ്ണൻ വിമർശനം ഉന്നയിച്ചത്. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഉണ്ണികൃഷ്ണന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗം: ആപ്പിന് വോട്ട് രേഖപ്പെടുത്താൻ അണികളെ ആഹ്വാനം ചെയ്തതിൽ സംതൃപ്തി അനുഭവിക്കുന്ന സഖാക്കളോട് ഒന്ന് പറഞ്ഞുകൊള്ളട്ടെ; ആപ്പ് അർത്ഥവത്തായി സാക്ഷാത്ക്കരിച്ച പൊളിറ്റിക്കൽ സ്‌പെയ്‌സ് ആര് കൈവിട്ട് കളഞ്ഞതാണ്? അരിവാളും ചുറ്റികയും ചൂലും ഒരേ ഗണത്തിൽപ്പെടുന്ന പണിയായുധങ്ങളല്ലേ? സിപിഎമ്മിന്റെ സമീപകാലചരിത്രം, സിദ്ധാന്തത്തിനും പ്രയോഗത്തിനും ഇടയിൽ സംഭവിച്ച ദുരന്തപൂർണമായ അകലത്തിന്റെ ചരിത്രമാണ്. ദയവായി, ആ അകലത്തെ സിദ്ധാന്തീകരിക്കാതെ, പ്രയോഗത്തിലൂടെ, ആ അകലം മറികടക്കാൻ ശ്രമിക്കുക.

പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെയും കനത്ത വിമർശനമുണ്ട്. സ്വന്തം പേരുതുന്നിയ കസ്റ്റംമെയ്ഡ് ഡിസൈനർ വസ്ത്രം മെനഞ്ഞൊരുക്കിയ വ്യക്തിപ്രഭാവത്തെ ഡൽഹിയിലെ സാധാരണ ജനത വളരെ നിസ്സാരമായി തല്ലിക്കെടുത്തിയെന്നാണ് ബി. ഉണ്ണികൃഷ്ണൻ നിരീക്ഷിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്റെ പോസ്റ്റിന്റെ പൂർണ രൂപം

ഇടതുപക്ഷം കൈവിട്ട പൊളിറ്റിക്കൽ സ്‌പേസ് ആംആദ്മി നേടിയെന്ന് ബി. ഉണ്ണികൃഷ്ണൻ