മറ്റൊരു സംഘപരിവാർ നുണ കൂടി പൊളിയുന്നു; പ്രചരിപ്പിച്ചത് വ്യാജ ഫോട്ടോ; ബജരംഗദളിന്റെ ഫേസ്ബുക്ക് പേജ് നിരോധിച്ചു

പെൺകുട്ടികളായ സഹപാഠികളുടെ മടിയിൽ കിടന്നു ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന കാരണത്താൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു എന്ന വാർത്ത തെറ്റ്.
 | 

മറ്റൊരു സംഘപരിവാർ നുണ കൂടി പൊളിയുന്നു; പ്രചരിപ്പിച്ചത് വ്യാജ ഫോട്ടോ; ബജരംഗദളിന്റെ ഫേസ്ബുക്ക് പേജ് നിരോധിച്ചു
കൊച്ചി: പെൺകുട്ടികളായ സഹപാഠികളുടെ മടിയിൽ കിടന്നു ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന കാരണത്താൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു എന്ന വാർത്ത തെറ്റ്. ലൗ ജിഹാദ് എന്ന പേരിൽ മുസ്ലീം ആൺകുട്ടി ചിത്രം പ്രചരിപ്പിച്ചെന്നും ഇതിന്റെ മനോവിഷമത്തിൽ അതിലൊരു പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് ബജരംഗദൾ കേരളം എന്ന ഫേസ്ബുക്ക് പേജ് പ്രചരിപ്പിച്ചത്. എന്നാൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടേത് എന്ന നിലയിൽ ഇവർ പ്രചരിപ്പിച്ച ചിത്രം മുംബൈയിൽ ആത്മഹത്യ ചെയ്ത മറ്റൊരു പെൺകുട്ടിയുടെതാണെന്ന് തെളിഞ്ഞതോടെയാണ് സംഘി പേജ് പ്രതിരോധത്തിലായത്.

ലൗ ജിഹാദ് പ്രചരിപ്പിക്കാൻ മുസ്ലീം യുവാക്കൾ ശ്രമിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ബജരംഗദൾ കേരളം പ്രചരണങ്ങൾ നടത്തിയത്. സംഘപരിവാർ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള ഈ പേജിലൂടെ ശക്തമായ പ്രചരണം നടത്തുന്നതിനിടെയാണ് സത്യം വെളിവായതും കൂട്ടായ കൂട്ടായ റിപ്പോർട്ടിംഗിലൂടെ ഫേസ്ബുക്ക് ഈ പേജ് നിരോധിച്ചതും. അതേസമയം Bajrang Dal Kerala എന്ന പേജ് ഇപ്പോഴും നിലവിലുണ്ട്.