‘മണ്ണിന്റെ ഉര്‍വ്വരതയ്ക്കാണ് പാട്ട്, മണ്ണിട്ട് നികത്താനല്ല’; എ.ആര്‍. റഹ്മാന്‍ ഷോയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജിബാല്‍

എ.ആര്. റഹ്മാന് സംഗീതനിശയുടെ മറവില് നിലം നികത്തുന്നതിനെതിരെ വിമര്ശനവുമായി സംഗീത സംവിധായകന് ബിജിപാല്. തൃപ്പൂണിത്തറ ഇരുമ്പനത്ത് 26 ഏക്കര് പാടശേഖരമാണ് എ.ആര്. റഹ്മാന്റെ സംഗീതനിശയ്ക്കായി മണ്ണിട്ട് നികത്തുന്നത്. മണ്ണിന്റെ ഉര്വ്വരതയ്ക്കാണ് പാട്ട്, മണ്ണിട്ട് നികത്താനല്ലെന്നും ബിജിപാല് ഫെയിസ്ബുക്കില് കുറിച്ചു. പരിപാടിക്ക് സൗകര്യമൊരുക്കുന്നതിനായി പാടം മണ്ണിട്ട് നികത്തുന്നത് നിര്ത്തിവെക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കിട്ടുണ്ട്. പക്ഷേ ഇപ്പോഴും നിലംനികത്തല് തുടരുകയാണ്.
 | 

‘മണ്ണിന്റെ ഉര്‍വ്വരതയ്ക്കാണ് പാട്ട്, മണ്ണിട്ട് നികത്താനല്ല’; എ.ആര്‍. റഹ്മാന്‍ ഷോയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജിബാല്‍

കൊച്ചി: എ.ആര്‍. റഹ്മാന്‍ സംഗീതനിശയുടെ മറവില്‍ നിലം നികത്തുന്നതിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. തൃപ്പൂണിത്തറ ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരമാണ് എ.ആര്‍. റഹ്മാന്റെ സംഗീതനിശയ്ക്കായി മണ്ണിട്ട് നികത്തുന്നത്. മണ്ണിന്റെ ഉര്‍വ്വരതയ്ക്കാണ് പാട്ട്, മണ്ണിട്ട് നികത്താനല്ലെന്നും ബിജിബാല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പരിപാടിക്ക് സൗകര്യമൊരുക്കുന്നതിനായി പാടം മണ്ണിട്ട് നികത്തുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിട്ടുണ്ട്. പക്ഷേ ഇപ്പോഴും നിലംനികത്തല്‍ തുടരുകയാണ്.

അനധികൃതമായി പാടം നികത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചോറ്റാനിക്കര സ്വദേശിയാണ് റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ മണ്ണിട്ട് മൂടുന്നത് തുടരുകയാണ്. സംഭവം സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ഭൂമി നികത്തല്‍ തുടര്‍ന്നാല്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചിരുന്നു. മണ്ണിട്ട് നികത്താനോ മറ്റു രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനോ പാടില്ലാത്ത നിലമാണ് ഇപ്പോള്‍ അനധികൃതമായി നികത്തികൊണ്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍.