ലസിത പാലയ്ക്കലിന്റെ സമരം കണ്ടില്ല; നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ്; വി.മുരളീധരന് ബിജെപി പ്രവര്‍ത്തകരുടെ പൊങ്കാല

രാജ്യസഭാ എം.പി വി. മുരളീധരന്റെ ഫെയിസ്ബുക്ക് പേജില് ബി.ജെ.പി അനുകൂലികളുടെ പൊങ്കാല. ദിലീപിനെ താരസംഘടനയിലേക്ക് തിരികെയെടുത്ത നടപടിയെ വിമര്ശിച്ച് എഴുതിയ കുറിപ്പലാണ് പൊങ്കാല. അമ്മയുടെ നിലപാടിനെതിരെ അവള്ക്കൊപ്പം എന്ന ടാഗ് ലൈനുമായി ഇട്ട പോസ്റ്റില് യുവമോര്ച്ചാ നേതാവ് ലസിത പാലക്കലിന്റെ കമന്റ് വന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്. നടിമാര്ക്ക് നേരിട്ട പ്രശ്നത്തില് പ്രതികരിക്കുകയും ലസിത പാലക്കലിനെ തരികിട സാബു സോഷ്യല് മീഡിയയില് അപമാനിച്ച സംഭവത്തില് പ്രതികരിക്കുകയും ചെയ്തില്ലെന്നാണ് വിമര്ശനം.
 | 

ലസിത പാലയ്ക്കലിന്റെ സമരം കണ്ടില്ല; നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ്; വി.മുരളീധരന് ബിജെപി പ്രവര്‍ത്തകരുടെ പൊങ്കാല

കൊച്ചി: രാജ്യസഭാ എം.പി വി. മുരളീധരന്റെ ഫെയിസ്ബുക്ക് പേജില്‍ ബി.ജെ.പി അനുകൂലികളുടെ പൊങ്കാല. ദിലീപിനെ താരസംഘടനയിലേക്ക് തിരികെയെടുത്ത നടപടിയെ വിമര്‍ശിച്ച് എഴുതിയ കുറിപ്പലാണ് പൊങ്കാല. അമ്മയുടെ നിലപാടിനെതിരെ അവള്‍ക്കൊപ്പം എന്ന ടാഗ് ലൈനുമായി ഇട്ട പോസ്റ്റില്‍ യുവമോര്‍ച്ചാ നേതാവ് ലസിത പാലക്കലിന്റെ കമന്റ് വന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്. നടിമാര്‍ക്ക് നേരിട്ട പ്രശ്‌നത്തില്‍ പ്രതികരിക്കുകയും ലസിത പാലക്കലിനെ തരികിട സാബു സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുകയും ചെയ്തില്ലെന്നാണ് വിമര്‍ശനം.

”ഞാന്‍ ഒരു സിനിമാനടി അല്ല വെറും ഒരു സ്ത്രീയല്ലേ, അതുകൊണ്ടാവാം” എന്നായിരുന്നു പോസ്റ്റിനടിയില്‍ ലസിത എഴുതിയ കമന്റ്. തുടര്‍ന്ന് രൂക്ഷവിമര്‍ശനവും അസഭ്യവര്‍ഷവുമായി ബിജെപി, സംഘ്പരിവാര്‍ അനുകൂല ഐഡികള്‍ പൊങ്കാല ആരംഭിക്കുകയായിരുന്നു. നൂറുകണക്കിന് കമന്റുകളാണ് മുരളീധരനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

നാണം ഉണ്ടോ നേതാവേ സ്വന്തം പാര്‍ട്ടിയിലെ ഒരു വനിതാ പ്രതിനിധിയെ (ലസിത പാലക്കലിനെ) അവഹേളിച്ചപ്പോള്‍ മൗനം കൈക്കൊണ്ടവര്‍ ആണോ ഇതു പറയുന്നെ! കഷ്ടം. ആദ്യം അവളോടൊപ്പം നില്‍ക്ക് എന്നിട്ടാട്ടെ പ്രമുഖ നടിയോടൊപ്പം. എന്നാണ് ഒരാളുടെ പ്രതികരണം.

ഉളുപ്പുണ്ടോ നേതാവേ എന്ന് സ്വന്തം പ്രസ്ഥാനത്തിന്റെ നേതാവിനോട് ചോദിക്കാന്‍ വിഷമമുണ്ട്. പക്ഷെ ചോദിക്കാതിരിക്കാന്‍ ആവില്ല. ഉളുപ്പുണ്ടോ നേതാവേ താങ്കള്‍ക്ക് സ്വന്തം സഹോദരിയെ ഒരുത്തന്‍ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ട് അതിനെതിരെ ഒരു വാക്ക് മിണ്ടാന്‍ പോലും സൗകര്യമില്ലാത്ത താങ്കള്‍ കണ്ട ഫെമിനിച്ചികള്‍ക്ക് സപ്പോര്‍ട്ടുമായി ഇറങ്ങിയേക്കുന്നു. ഒന്നോര്‍ക്കണം താങ്കള്‍ ഇപ്പോള്‍ കയറി ഞെളിഞ്ഞിരിക്കുന്നത് സംഘ പ്രവര്‍ത്തകരുടെ ചോര കുഴച്ചുണ്ടാക്കിയ മണി മാളികയിലാണ്. ഓര്‍ക്കണം അത്. ഓര്‍ത്താല്‍ നല്ലതെന്നാണ് മറ്റൊരു പ്രതികരണം.

വിഷയത്തില്‍ മുരളീധരനെ അനുകൂലിച്ചുകൊണ്ട് നിരവധി പേരും രംഗത്ത് വന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള തെറിവിളിക്ക് വേദിയാവുകയാണ് മുരളീധരന്റെ പോസ്റ്റ്.

പോസ്റ്റ് വായിക്കാം.