മാനസിക പ്രശ്‌നമുള്ള രോഗിയെ ഡോക്ടർ തല്ലുന്ന വീഡിയോ വൈറലാകുന്നു

കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രോഗിയെ ഡോക്ടർ തല്ലുന്ന വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. രോഗിയുടെ കൂടെ കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ല. രാജു എന്ന രോഗിയെ മറ്റൊരു ഡോക്ടറുടെ സാന്നിദ്ധ്യത്തിലാണ് തല്ലിയത്.
 | 

മാനസിക പ്രശ്‌നമുള്ള രോഗിയെ ഡോക്ടർ തല്ലുന്ന വീഡിയോ വൈറലാകുന്നു

ലക്‌നൗ : കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രോഗിയെ ഡോക്ടർ തല്ലുന്ന വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.  രോഗിയുടെ കൂടെ കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ല. രാജു എന്ന രോഗിയെ മറ്റൊരു ഡോക്ടറുടെ സാന്നിദ്ധ്യത്തിലാണ് തല്ലിയത്.

ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി വൈസ് ചാൻസലർ ഡോ: രവികാന്ത് അറിയിച്ചു. വാർഡിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് രംഗം മൊബൈൽ ക്യാമറയിൽ പകർത്തിയത്.  അതേ സമയം ചികിൽസയിൽ കഴിയുന്ന രോഗിയുടെ സ്വബോധം തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നതെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

വീഡിയോ കാണാം