ഡോ.ഷാനവാസ് ഫേസ്ബുക്കിൽ തുടരും; ‘നിങ്ങളുടെ ഷാനുവിന്റെ ഉപ്പ’യിലൂടെ

മരിച്ചിട്ടും പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ട പി.സി ഷാനവാസ് ഫേസ്ബുക്കിലൂടെ ജീവിക്കുന്നു. ഷാനവാസിന്റെ പിതാവാണ് ഇപ്പോൾ ഷാനവാസിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത്. 'നിങ്ങളുടെ ഷാനുവിന്റെ ഉപ്പ' എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്.
 | 

ഡോ.ഷാനവാസ് ഫേസ്ബുക്കിൽ തുടരും; ‘നിങ്ങളുടെ ഷാനുവിന്റെ ഉപ്പ’യിലൂടെ
കൊച്ചി:
മരിച്ചിട്ടും പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ട പി.സി ഷാനവാസ് ഫേസ്ബുക്കിലൂടെ ജീവിക്കുന്നു. ഷാനവാസിന്റെ പിതാവാണ് ഇപ്പോൾ ഷാനവാസിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത്. ‘നിങ്ങളുടെ ഷാനുവിന്റെ ഉപ്പ’ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്.

ഷാനവാസ് മരിച്ചതിന്റെ അടുത്ത ദിവസം മുതൽ തന്നെ ആ അക്കൗണ്ട് ആക്ടീവായിരുന്നു. എന്നാൽ ഇന്നലെ മുതലാണ്, താനാണ് ഇപ്പോൾ ഷാനവാസിന്റെ അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് പിതാവ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. വൻ സ്വീകരണമാണ് അദ്ദേഹത്തിന്റെ ആ പോസ്റ്റിന് മലയാളികൾ നൽകിയത്. 26000ത്തിന് മുകളിൽ ലൈക്കുകളും 1400ഓളം ഷെയറുമാണ് അതിന് ലഭിച്ചത്. തുടർന്ന് അദ്ദേഹമിട്ട പോസ്റ്റുകൾക്കും വൻസ്വീകാര്യതയാണ് ലഭിച്ചത്.

60000 പേർ ഫോളോ ചെയ്യുന്ന പ്രൊഫൈലാണ് ഡോ.ഷാനവാസിന്റേത്.