ഫേസ്ബുക്കിന് ഒരു കോടി പിഴ

സോഷ്യൽമീഡിയയിലെ ഭീമനായ ഫേസ്ബുക്കിന് ഒരു കോടി രൂപ പിഴ. അർജന്റീനയിലാണ് നടപടി. വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാൻ ഫേസ്ബുക്കിന് കഴിയുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ഈടാക്കാൻ തീരുമാനമെടുത്തതെന്ന് അർജന്റീനൻ നീതിന്യായ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
 | 

വ്യാജ ഐഡികൾ ഉപയോഗിച്ച് തന്റെ കമ്പനിയെക്കുറിച്ച് മോശം പ്രചരണങ്ങൾ നടക്കുന്നു എന്ന രാജ്യത്തെ ഒരു വ്യവസായി പ്രമുഖന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 2013 ഏപ്രിലിലാണ് കേസ് തുടങ്ങിയത്. ഇത്തരം ഐഡികളെ നിയന്ത്രിക്കണമെന്ന് താൻ ഒരു വർഷത്തോളമായി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പരാതിക്കാരൻ പറയുന്നു. മാസം 3,59,000 രൂപ വീതം പരാതിക്കാരന് നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ ഫേസ്ബുക്ക് അർജന്റീന തയ്യാറായിട്ടില്ല. രാജ്യത്ത് പ്രതിമാസം രണ്ടര കോടിയോളമാളുകൾ ഫേസ്ബുക്കിൽ സജീവമാണെന്നാണ് കണക്ക്.