മോഡി വിരുദ്ധ ബ്ലോഗര്‍ ധ്രുവ് രതിയെ ഫെയിസ്ബുക്ക് ബാന്‍ ചെയ്തു; പ്രതിഷേധമെത്തിയപ്പോള്‍ മാപ്പ് അപേക്ഷയോടെ തിരികെ നല്‍കി

സംഘപരിവാര്, ബി.ജെ.പി വിമര്ശകനായ യുവ ബ്ലോഗര് ധ്രുവ് രതിയുടെ അക്കൗണ്ട് ഫെയിസ്ബുക്ക് അധികൃതര് 30 ദിവസത്തേക്ക് ബാന് ചെയ്തു. പ്രതിഷേധവുമായി സോഷ്യല് മീഡിയ രംഗത്തുവന്നതോടെ മണിക്കൂറുകള്ക്കുള്ളില് അക്കൗണ്ട് തിരികെ നല്കി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. 30 ദിവസത്തേക്ക് തന്റെ പേജിന് ഫേസ്ബുക്ക് വിലക്കേര്പ്പെടുത്തിയതായി കാണിച്ച് ഇന്ന് രാവിലെ ധ്രുവ് ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളെക്കാളും റെസ്പോന്സ് റേറ്റുള്ള പേജിനെ ബാന് ചെയ്തതിന് പിന്നില് വെറും യാദൃശ്ചികത മാത്രമാണ് നിലനില്ക്കുന്നതെന്നും ധ്രുവ് ട്വിറ്ററില് കുറിച്ചു.
 | 
മോഡി വിരുദ്ധ ബ്ലോഗര്‍ ധ്രുവ് രതിയെ ഫെയിസ്ബുക്ക് ബാന്‍ ചെയ്തു; പ്രതിഷേധമെത്തിയപ്പോള്‍ മാപ്പ് അപേക്ഷയോടെ തിരികെ നല്‍കി

ന്യൂഡല്‍ഹി: സംഘപരിവാര്‍, ബി.ജെ.പി വിമര്‍ശകനായ യുവ ബ്ലോഗര്‍ ധ്രുവ് രതിയുടെ അക്കൗണ്ട് ഫെയിസ്ബുക്ക് അധികൃതര്‍ 30 ദിവസത്തേക്ക് ബാന്‍ ചെയ്തു. പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ട് തിരികെ നല്‍കി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. 30 ദിവസത്തേക്ക് തന്റെ പേജിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതായി കാണിച്ച് ഇന്ന് രാവിലെ ധ്രുവ് ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളെക്കാളും റെസ്‌പോന്‍സ് റേറ്റുള്ള പേജിനെ ബാന്‍ ചെയ്തതിന് പിന്നില്‍ വെറും യാദൃശ്ചികത മാത്രമാണ് നിലനില്‍ക്കുന്നതെന്നും ധ്രുവ് ട്വിറ്ററില്‍ കുറിച്ചു.

 

ധ്രുവിന്റെ പേജ് ബാന്‍ ചെയ്തതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് പേജ് തിരികെ നല്‍കാന്‍ ഫെയിസ്ബുക്ക് നിര്‍ബന്ധിതരാവുകയായിരുന്നു. ചില തെറ്റിധാരണകള്‍ കൊണ്ടാണ് പേജിന് വിലക്കേര്‍പ്പെടുത്തേണ്ടി വന്നതെന്നും താങ്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും പേജിന് യാതൊരു വിലക്കുമില്ലെന്നും ഫെയിസ്ബുക്ക് അധികൃതര്‍ അറിയിച്ചു. 504,000 ഫോളോവേഴ്സാണ് ഫേസ്ബുക്കില്‍ ധ്രുവിനുള്ളത്. ട്വിറ്ററില്‍ 2,20000 പേരും. കൂടാതെ ധ്രുവിന്റെ യൂടൂബ് ചാനലില്‍ 1.7 മില്യണ്‍ ഫോളോവേഴ്‌സുമുണ്ട്. അണ്ണ ഹസാര സമരത്തിന് ശേഷം രാഷ്ട്രീയത്തില്‍ താല്‍പ്പര്യത്തോടെ മുന്നോട്ടുവന്ന ധ്രുവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശക്തമായ വിമര്‍ശകനാണ്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ വിമര്‍ശനവും നിരീക്ഷണവും നടത്തുന്നതാണ് ധ്രുവിന്റെ രീതി. ഉറി ആക്രമണം, സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌സ്, നോട്ടുനിരോധനം, ഗുര്‍മേഹര്‍ കൗര്‍ വിവാദം, യോദി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ഇ.വി.എം ഹാക്കിങ് തുടങ്ങിയ വിഷയങ്ങളില്ലെല്ലാം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു. സംഘപരിവാര്‍ സൈബര്‍ വിംഗുകള്‍ക്ക് ധ്രുവ് വലിയ തലവേദനയായി മാറിയിരുന്നു. താന്‍ ആരോടും പണം വാങ്ങിയല്ല ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും ജനങ്ങളെ രാഷ്ട്രീയമായി ബോധവല്‍ക്കരിക്കുകയെന്നതാണ് ലക്ഷ്യമെന്നും ധ്രുവ് പറയുന്നു.