ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി; നാളെ ഫേസ്ബുക്ക് ബ്ലാക്ക് ഔട്ട് ദിനം

ഇന്റര്നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി വാദിക്കുന്നവര് പ്രത്യക്ഷ സമര പരിപാടികളിലേക്ക്. നെറ്റിലെ അസമത്വം പരിഹരിക്കാന് ട്രായ്ക്ക് ഇമെയ്ലുകളയയക്കാനുള്ള ക്യാംപെയ്ന് വിജയം കൈവരിക്കുന്നതിനു പിന്നാലെയാണ് നാളെ ഫേസ്ബുക്ക് ബ്ലാക്ക് ഔട്ട് ദിനമായി ആചരിക്കാന് സോഷ്യല്മീഡിയയില് ആഹ്വാനമുണ്ടായത്.
 | 

ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി; നാളെ ഫേസ്ബുക്ക് ബ്ലാക്ക് ഔട്ട് ദിനം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി വാദിക്കുന്നവര്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക്. നെറ്റിലെ അസമത്വം പരിഹരിക്കാന്‍ ട്രായ്ക്ക് ഇമെയ്‌ലുകളയയക്കാനുള്ള ക്യാംപെയ്ന്‍ വിജയം കൈവരിക്കുന്നതിനു പിന്നാലെയാണ് നാളെ ഫേസ്ബുക്ക് ബ്ലാക്ക് ഔട്ട് ദിനമായി ആചരിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനമുണ്ടായത്.

പത്തു ലക്ഷത്തിലേറെ മെയിലുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ട്രായ്ക്ക് ലഭിച്ചതായാണ് വിവരം. ഇന്റര്‍നെറ്റില്‍ അസമത്വം കൊണ്ടുവരുന്ന പ്ലാറ്റ്‌ഫോമുകളിലൊന്നായ internet.org ഫേസ്ബുക്ക് മുന്‍കൈയെടുത്താണ് തുടങ്ങിയത്. ജനവിരുദ്ധമായ ഈ നടപടിക്കെതിരെ ഒരു ദിവസം ഫേസ്ബുക്ക് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് ഫേസ്ബുക്ക് ബ്ലാക്ക് ഔട്ടിലൂടെ ആവശ്യമുയരുന്നത്.

നാളെയാണ് ഇക്കാര്യത്തില്‍ റഗുലേറ്ററി അതോറിറ്റിക്ക് പരാതി നല്‍കാനുള്ള അവസാന ദിവസം. അന്നു തന്നെ പ്രതിഷേധദിനമായി ആചരിക്കാനാണ് ആഹ്വാനം. reddit.com പോലെയുള്ള ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിലാണ് ഇത്രയും വലിയ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുന്നത്.