ഫേസ്ബുക്ക് കൂട്ടായ്മ ക്യാൻസർ രോഗികൾക്കായി ബെഡ്ഷീറ്റ് ശേഖരിക്കുന്നു

തിരുവനന്തപുരം ആർ.സി.സിയിലെ ക്യാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ബെഡ് ഷീറ്റ് ശേഖരിക്കുകയാണ് ഫേസ്ബുക്കിലെ നാല് കൂട്ടായ്മകൾ ചേർന്ന്. തണൽ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ബ്ലഡ് ഡോണേഴ്സ് ഫോറം, വേങ്ങൂർ യൂത്ത്സ്, വീ ഹെൽപ്പ് എന്നീ സംഘടനകൾ സഹകരിക്കുന്നു. ഈ മാസം 12 ന് ആരംഭിച്ച പരിപാടിക്ക് ലോകമെങ്ങുമുള്ള മലയാളികളിൽ നിന്ന് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് സംഘാടകനായ രാഹുൽ പറഞ്ഞു.
 | 

ഫേസ്ബുക്ക് കൂട്ടായ്മ ക്യാൻസർ രോഗികൾക്കായി ബെഡ്ഷീറ്റ് ശേഖരിക്കുന്നു
കൊച്ചി: തിരുവനന്തപുരം ആർ.സി.സിയിലെ ക്യാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ബെഡ് ഷീറ്റ് ശേഖരിക്കുകയാണ് ഫേസ്ബുക്കിലെ നാല് കൂട്ടായ്മകൾ ചേർന്ന്. തണൽ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ബ്ലഡ് ഡോണേഴ്‌സ് ഫോറം, വേങ്ങൂർ യൂത്ത്‌സ്, വീ ഹെൽപ്പ് എന്നീ സംഘടനകൾ സഹകരിക്കുന്നു. ഈ മാസം 12 ന് ആരംഭിച്ച പരിപാടിക്ക് ലോകമെങ്ങുമുള്ള മലയാളികളിൽ നിന്ന് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് സംഘാടകനായ രാഹുൽ പറഞ്ഞു.

റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സക്കെത്തുന്ന നിർദ്ധനരായ രോഗികൾ രാത്രിയിൽ കിടക്കാൻ ഇടമില്ലാതെ വിഷമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പലരും തറയിൽ കിടന്ന് ഉറങ്ങേണ്ട അവസ്ഥയിലുമാണ്. ബെഡ് ലഭിച്ച രോഗികളുടെ കൂട്ടിരിപ്പുകാരും തറയിലാണ് കിടക്കുക. ഇത്തരക്കാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബെഡ് ഷീറ്റുകൾ ശേഖരിക്കുന്നത്. തണലിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഷിറ്റുകൾ ആർ.സി.സി കേന്ദ്രീകരിച്ച് പ്രവർത്തിക്കന്ന സന്നദ്ധ സംഘടനകളെ ഏൽപ്പിക്കും. അവരാണ് അർഹരായവർക്ക് ഇത് എത്തിക്കുക.

ബെഡ് ഷീറ്റ് നൽകാൻ കഴിയുന്നവർ അറിയിച്ചാൽ കേരളത്തിലെവിടെയും നേരിട്ടെത്തി സംഘടനകളിലെ അംഗങ്ങൾ ഇവ സ്വീകരിക്കും. ഇതിനുള്ള ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്. ഈ മാസം 28 വരെയാണ് ഈ ഘട്ടത്തിൽ ബെഡ് ഷീറ്റുകൾ ശേഖരിക്കുന്നത്. പുതിയതോ അധികം പഴകാത്തതോ ആയ ബെഡ് ഷീറ്റുകളാണ് ശേഖരിക്കുന്നത്. ഉപയോഗിച്ചവയാണെങ്കിൽ അത് കഴുകി തേച്ച് നൽകണം. കീറലുള്ളവ സ്വീകരിക്കുന്നില്ല. നേരിട്ടെത്തിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കൊറിയർ ചെയ്യാനും സൗകര്യമുണ്ട്. പരിപാടിയേക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ വൈറലായിക്കഴിഞ്ഞു.

പദ്ധതി ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾത്തന്നെ നൂറുകണക്കിന് ബെഡ് ഷീറ്റുകൾ ലഭിച്ചതായി സംഘാടകർ പറഞ്ഞു. ഗൾഫിൽ നിന്ന് ചിലർ നൂറ് ബെഡ് ഷീറ്റുകൾ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. പിറവത്തെ ഒരു സ്‌കൂൾ ഈ പദ്ധതിയുടെ പ്രചരണത്തിനായി ഒരു ദിനം മാറ്റിവക്കാൻ തീരുമാനിച്ചു. കുറഞ്ഞത് 400 ബെഡ് ഷീറ്റുകൾ ഇവർ ശേഖരിച്ച് നൽകുമെന്ന് അറിയിച്ചതായി രാഹുൽ പറയുന്നു.

ബെഡ്ഷീറ്റ് നൽകാൻ വിളിക്കേണ്ട നമ്പറുകൾ ഇവയാണ്:

വിനോദ് ഭാസ്‌കരൻ – 9633027457 (സംസ്ഥാന തലം)
അനീഷ് പുത്തൻകോട് – 8589040494 (തെക്കൻ കേരളം)
രാഹുൽ- 9745499640 (മദ്ധ്യ കേരളം)
നൗഷാദ് ബയക്കൽ- 9846299155 (വടക്കൻ കേരളം)

ബെഡ്ഷീറ്റ് ശേഖരിക്കൽ പദ്ധതിയേക്കുറിച്ച് ഫേസ്ബുക്കിൽ വൈറലായ പോസ്റ്റ്