ഫെയിസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു; മണിക്കൂറുകള്‍ക്കകം തിരികെയെത്തി

ഫെയിസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്ത്തനം നിലച്ചു. കേരളത്തിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്ക്കാണ് മാത്രമാണ് ബുദ്ധിമുട്ട് നേരിട്ടെതെന്നാണ് സൂചന. മണിക്കൂറുകള്ക്കകം ഫെയിസ്ബുക്ക് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഡെസ്കോ പതിപ്പാണ് പ്രധാനമായും പ്രശ്നം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. മൊബൈല് ആപ്പുകളിലെ ന്യൂസ് ഫീഡുകള് പ്രവര്ത്തനക്ഷമമാണ്. എന്നാല് 45 മിനുട്ട് മുതല് ഒരു മണിക്കൂര് വരെയുള്ള പോസ്റ്റുകള് മാത്രമാണ് കാണുന്നത്.
 | 

ഫെയിസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു; മണിക്കൂറുകള്‍ക്കകം തിരികെയെത്തി

കൊച്ചി: ഫെയിസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു. കേരളത്തിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ക്കാണ് മാത്രമാണ് ബുദ്ധിമുട്ട് നേരിട്ടെതെന്നാണ് സൂചന. മണിക്കൂറുകള്‍ക്കകം ഫെയിസ്ബുക്ക് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഡെസ്‌കോ പതിപ്പാണ് പ്രധാനമായും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപ്പുകളിലെ ന്യൂസ് ഫീഡുകള്‍ പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള പോസ്റ്റുകള്‍ മാത്രമാണ് കാണുന്നത്.

ടെക്‌നിക്കല്‍ പ്രശ്‌നത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നോട്ടിഫിക്കേഷനുകളും സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസമില്ല. ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യുന്ന സമയത്ത് Something went wrong എന്നാണ് എഴുതി കാണിക്കുന്നത്. ഇത്തരത്തില്‍ തന്നെ ഫേസ്ബുക്ക് ആഗോള വ്യാപകമായി ആഗസ്റ്റ് 3ന് പ്രവര്‍ത്തന രഹിതമായിരുന്നു. ന്യൂസ് ഫീഡ് പ്രവര്‍ത്തന രഹിതമായതിന് കാരണം മൊബൈല്‍ നെറ്റ്‌വര്‍ക്കാണ് എന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു.