താരസംഘടനയ്ക്ക് ഫെയിസ്ബുക്കിലും തിരിച്ചടി; പേജില്‍ മലയാളികളുടെ റേറ്റിംഗ് പൊങ്കാല

നടി ആക്രമണ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ എ.എം.എം.എയിലേക്ക് തിരികെയെടുത്തതില് സോഷ്യല് മീഡിയയില് പ്രതിഷേധം ശക്തമാകുന്നു. പേജില് റേറ്റിംഗ് പൊങ്കാല നടക്കുകയാണ്. ക്യാപെയെ്ന് ആരംഭിച്ച് മിനിറ്റുകള്ക്കുള്ളില് ആയിരക്കണക്കിന് സിംഗിള് സ്റ്റാര് റിവ്യൂകളാണ് പേജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷന് ഉള്പ്പെടെയുള്ളവര് താരസംഘടനയുടെ നടപടിയെ വിമര്ശിച്ച് രംഗത്ത് വന്നതോടെയാണ് ക്യാംപയ്ന് ആരംഭിച്ചിരിക്കുന്നത്.
 | 

താരസംഘടനയ്ക്ക് ഫെയിസ്ബുക്കിലും തിരിച്ചടി; പേജില്‍ മലയാളികളുടെ റേറ്റിംഗ് പൊങ്കാല

കൊച്ചി: നടി ആക്രമണ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ എ.എം.എം.എയിലേക്ക് തിരികെയെടുത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പേജില്‍ റേറ്റിംഗ് പൊങ്കാല നടക്കുകയാണ്. ക്യാപെയെ്ന്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് സിംഗിള്‍ സ്റ്റാര്‍ റിവ്യൂകളാണ് പേജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ താരസംഘടനയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെയാണ് ക്യാംപയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയും റിവ്യൂയില്‍ ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. നിലപാട് തിരുത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നാണ് ചിലര്‍ സംഘടനയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ പ്രമുഖ സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. അതേ സമയം വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ സംഘടനയുടെ പുതിയ ഭാരവാഹികള്‍ ആരും തന്നെ തയ്യാറായിട്ടില്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബാനറില്‍ മത്സരിച്ച് ജയിച്ച രണ്ട് ജനപ്രതിനിധികളാണ് നിലവില്‍ എ.എം.എം.എയുടെ വൈസ്പ്രസിഡന്റുമാര്‍. വിഷയത്തില്‍ ഇവര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടി സംഘടന റദ്ദാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.