മുലയൂട്ടുന്ന ചിത്രം നീക്കം ചെയ്ത് ഫേസ്ബുക്കിന്റെ സദാചാര പോലീസിംഗ്

മുലയൂട്ടുന്ന ചിത്രം പ്രൊഫൈലിൽ ഇട്ട വീട്ടമ്മയ്ക്ക് നേരെ ഫേസ്ബുക്കിന്റെ സദാചാര പോലീസിംഗ്. ചിത്രം അശ്ലീലമാണെന്ന റിപ്പോർട്ടോടെ ഫേസ്ബുക്ക് അത് നീക്കം ചെയ്തു. എമ്മ ബോണ്ട് എന്ന 24 കാരിയാണ് തന്റെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് മുല നൽകുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സുഹൃത്തുകൾക്ക് മാത്രം കാണാവുന്ന രീതിയിലാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും എന്നാൽ അവരിലാരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിന്റെ നടപടിയെന്നും എമ്മ പറയുന്നു.
 | 
മുലയൂട്ടുന്ന ചിത്രം നീക്കം ചെയ്ത് ഫേസ്ബുക്കിന്റെ സദാചാര പോലീസിംഗ്


ന്യൂയോർക്ക്:
മുലയൂട്ടുന്ന ചിത്രം പ്രൊഫൈലിൽ ഇട്ട വീട്ടമ്മയ്ക്ക് നേരെ ഫേസ്ബുക്കിന്റെ സദാചാര പോലീസിംഗ്. ചിത്രം അശ്ലീലമാണെന്ന റിപ്പോർട്ടോടെ ഫേസ്ബുക്ക് അത് നീക്കം ചെയ്തു.

എമ്മ ബോണ്ട് എന്ന 24 കാരിയാണ് തന്റെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് മുല നൽകുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സുഹൃത്തുകൾക്ക് മാത്രം കാണാവുന്ന രീതിയിലാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും എന്നാൽ അവരിലാരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിന്റെ നടപടിയെന്നും എമ്മ പറയുന്നു. ഫേസ്ബുക്കിന്റെ ന്യൂഡിറ്റി കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് പ്രകാരമാണ് ചിത്രം നീക്കം ചെയ്തതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

മുലയൂട്ടുന്ന ചിത്രം നീക്കം ചെയ്ത് ഫേസ്ബുക്കിന്റെ സദാചാര പോലീസിംഗ്
ഫേസ്ബുക്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് എമ്മ പ്രോ ബ്രസ്റ്റ് ഫീഡിംഗ് എന്ന ഗ്രൂപ്പിൽ ചിത്രം പോസ്റ്റ് ചെയ്തു. ആ ഗ്രൂപ്പിൽ നിന്ന് വൻ പിന്തുണയാണ് എമ്മയുടെ ഫോട്ടോയ്ക്ക് ലഭിച്ചത്. ഗ്രൂപ്പിൽ നിന്ന് ഒന്നര ലക്ഷത്തിധികം ലൈക്കും 22,000-ത്തോളം ഷെയറുമാണ് ലഭിച്ചത്. എന്നാൽ ഷെയർ ചെയ്തവരുടെ ലിങ്കുകളും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

എമ്മയുടെ മാസം തികയാതെ ജനിച്ച കുട്ടി അധികനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അതുകൊണ്ട് ഇവളോടൊപ്പമുള്ള നിമിഷം വിലപ്പെട്ടതാണെന്നും അതിന്റെ സന്തോഷം സുഹൃത്തുകളുമായി പങ്കിടാനാണ് ഫേസ്ബുക്കിൽ ചിത്രമിട്ടതെന്നും എമ്മ പറയുന്നു.