പ്രഭുവിന്റെ മക്കൾ റിലീസ് ചെയ്തു; ഫ്രീ തിങ്കേഴ്‌സിന്റെ യൂട്യൂബ് ചാനലിന് നിരോധനം

ആൾദൈവങ്ങളെ വിമർശിക്കുന്ന ചിത്രം പ്രഭുവിന്റെ മക്കൾ റിലീസ് ചെയ്തതിനെ തുടർന്ന് പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ ഫ്രീ തിങ്കേഴ്സിന്റെ ചാനലിനെ യൂട്യൂബ് നിരോധിച്ചു. ചിത്രം ഇട്ടതിനെ തുടർന്നാണ് ചാനൽ ബ്ലോക്ക് ചെയ്തതെന്ന് യൂട്യൂബ് അറിയിച്ചതായി ചിത്രത്തിന്റെ സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു. സജീവൻ അന്തിക്കാട് ഉൾപ്പെടുള്ള യുക്തിവാദികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്സിന്റെ പേരിലായിരുന്നു ചാനൽ. ചാനലിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നിൽ മതമൗലികവാദികളാണെന്ന് സജീവൻ പറഞ്ഞു. സിനിമയ്ക്ക് രണ്ടു വർഷം മുമ്പ് സെൻസർഷിപ്പ് അനുമതി ലഭിച്ചതാണ്. ചിത്രം തിയേറ്ററിൽ വൻ വിജയമല്ലായിരുന്നെങ്കിൽ കൂടി യൂട്യൂബിൽ കാഴ്ചക്കാരുണ്ടായിരുന്നുവെന്നും സജീവൻ പറയുന്നു.
 | 

പ്രഭുവിന്റെ മക്കൾ റിലീസ് ചെയ്തു; ഫ്രീ തിങ്കേഴ്‌സിന്റെ യൂട്യൂബ് ചാനലിന് നിരോധനം
കൊച്ചി: ആൾദൈവങ്ങളെ വിമർശിക്കുന്ന ചിത്രം പ്രഭുവിന്റെ മക്കൾ റിലീസ് ചെയ്തതിനെ തുടർന്ന് പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ ഫ്രീ തിങ്കേഴ്‌സിന്റെ ചാനലിനെ യൂട്യൂബ് നിരോധിച്ചു. ചിത്രം ഇട്ടതിനെ തുടർന്നാണ് ചാനൽ ബ്ലോക്ക് ചെയ്തതെന്ന് യൂട്യൂബ് അറിയിച്ചതായി ചിത്രത്തിന്റെ സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു. സജീവൻ അന്തിക്കാട് ഉൾപ്പെടുള്ള യുക്തിവാദികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സിന്റെ പേരിലായിരുന്നു ചാനൽ. ചാനലിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നിൽ മതമൗലികവാദികളാണെന്ന് സജീവൻ പറഞ്ഞു. സിനിമയ്ക്ക് രണ്ടു വർഷം മുമ്പ് സെൻസർഷിപ്പ് അനുമതി ലഭിച്ചതാണ്. ചിത്രം തിയേറ്ററിൽ വൻ വിജയമല്ലായിരുന്നെങ്കിൽ കൂടി യൂട്യൂബിൽ കാഴ്ചക്കാരുണ്ടായിരുന്നുവെന്നും സജീവൻ പറയുന്നു.

ആമിർഖാൻ ചിത്രം പികെ നേടിയ വിവാദങ്ങളുടെയും സമ്മതിയുടേയും പശ്ചാത്തലത്തിലാണ് ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചത്. നാലുമാസം കൊണ്ട് 1,20,000 പേരാണ് ചിത്രം യൂട്യൂബിലൂടെ കണ്ടത്. ചാനൽ ബ്ലോക്ക് ചെയ്തതിന്റെ പിന്നിൽ യാഥാസ്ഥിതികരുടെ ഒരു സംഘമുണ്ടെന്നും സജീവൻ അന്തിക്കാട് പറയുന്നു.

ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് വരെ 200ഓളം വീഡിയോകൾ ചാനലിലുണ്ടായിരുന്നു. മതത്തേയും ദൈവത്തേയും കുറിച്ച് ചർച്ച ചെയ്യുന്ന വീഡിയോകളായിരുന്നു ഇവ. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പും ഇത്തരത്തിൽ നിരവധി തവണ ബ്ലോക്ക് ചെയ്തിരുന്നു.