മാതൃദിനത്തിന് ആശംസകളുമായി ഗൂഗിളിൽ ഡൂഡിൽ

മാതൃദിനത്തിൽ ലോകമെമ്പാടുമുളള അമ്മമാർക്ക് തങ്ങളുടെ ഡൂഡിലിലൂടെ ഗൂഗിളും ആദരം അർപ്പിക്കുന്നു. മനുഷ്യർക്കിടയിലെ മാത്രമല്ല, മൃഗലോകത്തെയും അമ്മമാരുടെ ഉപാധികളില്ലാത്ത സ്നേഹത്തെ വരച്ചിടുകയാണ് ഗൂഗിൾ. ആദ്യം അടയിരിക്കുന്ന താറാവിനെയാണ് ഗൂഗിൾ വരച്ച് ചേർത്തിരിക്കുന്നത്.
 | 

മാതൃദിനത്തിന് ആശംസകളുമായി ഗൂഗിളിൽ ഡൂഡിൽ
ന്യൂഡൽഹി: മാതൃദിനത്തിൽ ലോകമെമ്പാടുമുളള അമ്മമാർക്ക് തങ്ങളുടെ ഡൂഡിലിലൂടെ ഗൂഗിളും ആദരം അർപ്പിക്കുന്നു. മനുഷ്യർക്കിടയിലെ മാത്രമല്ല, മൃഗലോകത്തെയും അമ്മമാരുടെ ഉപാധികളില്ലാത്ത സ്‌നേഹത്തെ വരച്ചിടുകയാണ് ഗൂഗിൾ. ആദ്യം അടയിരിക്കുന്ന താറാവിനെയാണ് ഗൂഗിൾ വരച്ച് ചേർത്തിരിക്കുന്നത്. പിന്നെ കരയുന്ന പുളളിപ്പുലിക്കുഞ്ഞിനെയും കരച്ചിൽ കേട്ടെത്തി കുഞ്ഞിനെ മാറോട് ചേർക്കുന്ന പുലിയമ്മയെയും ഗൂഗിൾ ചിത്രീകരിക്കുന്നു. പിന്നെ വരുന്നത് എലിയമ്മയും നാല് മക്കളുമാണ്. അവർ ഒന്നിച്ച് അതീവ സന്തോഷത്തോടെ കളികളിലേർപ്പെട്ടിരിക്കുന്നു.

ഒടുവിലായി അമ്മയുടെ അടുത്തേക്ക് ഓടിയടുക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ചിത്രീകരിച്ചിരിക്കുന്നു. അമ്മയെ കെട്ടിപ്പിടിക്കുന്ന കുഞ്ഞിനെ അമ്മയും വാരിയെടുത്ത് ആശ്ലേഷിക്കുന്നു. അമേരിക്കയിലാണ് മാതൃദിനത്തിന്റെ ആരംഭം. 1908ലാണ് അന്നാ ജാർവിസ് ഇതൊരു അവധി ദിനമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 1914 മുതൽ അമേരിക്കയിൽ മാതൃദിനം അവധിയാക്കി. പല രാജ്യങ്ങളും വ്യത്യസ്ത ദിനങ്ങളിലാണ് മാതൃദിനം ആഘോഷിക്കുന്നത്. ഇന്ത്യ,കാനഡ, ആസ്‌ട്രേലിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മെയ്മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.