പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ അറിയുക; ഗൂഗിളും ഫെയിസ്ബുക്കും നിങ്ങളെ കാണുന്നുണ്ട്!

വെബ്എക്സ്റേ (WebXray) എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് പഠനം നടത്തിയത്.
 | 
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ അറിയുക; ഗൂഗിളും ഫെയിസ്ബുക്കും നിങ്ങളെ കാണുന്നുണ്ട്!

കാലിഫോര്‍ണിയ: പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മേല്‍ നിരീക്ഷണ കണ്ണുമായി ഗൂഗിളും ഫെയിസ്ബുക്കും. 22,484 പോണ്‍സൈറ്റുകളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. 93 ശതമാനം പേജുകളും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നവരാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍, ഫെയിസ്ബുക്ക്, ഒറാക്കിള്‍ ക്ലൗഡ് എന്നിവയാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷക വിദ്യാര്‍ത്ഥികളാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. സാധാരണയായി ‘ഇന്‍കോഗ്‌നിറ്റോ’ (Incognito) മോഡില്‍ പോണ്‍സൈറ്റുകള്‍ ബ്രൗസ് ചെയ്യുന്നവര്‍ തങ്ങള്‍ സുരക്ഷിതരാണെന്നാണ് ധരിക്കാറ്. എന്നാല്‍ ഇത്തരത്തിലുള്ള രഹസ്യ ബ്രൗസിംഗ് പോലും ഫെയിസ്ബുക്കിനും ഗൂഗിളിനും കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. ലാപ്‌ടോപ്, മൊബൈല്‍, ടാബുകള്‍ എന്നിവയില്‍ നിന്നെല്ലാം വിവരങ്ങള്‍ ചോരും.

വെബ്എക്‌സ്‌റേ (WebXray) എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് പഠനം നടത്തിയത്. ബ്രൗസിംഗ് വിവരങ്ങള്‍ നിരീക്ഷിക്കുന്നത് പക്ഷേ നിയമലംഘനമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് കൃത്യമായ പോളിസികള്‍ ഉണ്ടെന്നും എന്നാല്‍ ഇവ ഉപഭോക്താവിന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഗവേഷകര്‍ പറയുന്നു. മിനിമം ബിരുദ വിദ്യഭ്യാസമെങ്കിലും ഉള്ളവര്‍ക്കെ പോളിസികളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ തന്നെ മനസിലാകൂവെന്നാണ് ഗവേഷകരുടെ പക്ഷം.