Thursday , 16 August 2018
Kalyan
News Updates

കുത്തിയൊഴുകുന്ന പുഴയില്‍ അഭ്യാസം കാണിക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്; വീഡിയോ കാണാം

കോഴിക്കോട്: ലോകത്ത് എവിടെയും എന്ത് ദുരന്തം നടന്നാലുമുണ്ടാവും യുക്തിയില്ലാതെ പെരുമാറുന്ന ചില കൂട്ടര്‍. അത്തരക്കാരുടെ ഗൗരവപൂര്‍ണമല്ലാത്ത ഇടപെടല്‍ ചിലപ്പോള്‍ മരണത്തില്‍ വരെ കാരണമായേക്കും. അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുക, ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുക, വൈറല്‍ വീഡിയോ ചെയ്യുന്നതിനായി ഒരു കുപ്പി മദ്യം ഒറ്റയടിക്ക് കുടിക്കുക തുടങ്ങി ഇത്തരക്കാരുടെ അഭ്യാസ പ്രകടനങ്ങള് നിരവധിയാണ്.

മലവെള്ള പാച്ചില്‍ തുടരുന്ന പുഴയിലേക്ക് യാതൊരു സുരക്ഷയുമില്ലാതെ എടുത്തു ചാടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വീഡിയോയാണ് ചുവടെ. പാലത്തിന് മുകളില്‍ നിന്നും ട്യൂബ് പുഴയിലേക്ക് എറിഞ്ഞ ശേഷം അതിലേക്ക് മൂന്നാല് പേര്‍ ഓടിക്കയറുന്നതാണ് വീഡിയോ. ഇതില്‍ അവസാനം ചാടിയ വ്യക്തിക്ക് പെട്ടന്ന് ട്യൂബിലേക്ക് എത്തിപ്പെടാന്‍ പറ്റാതിരിക്കുകയും മറ്റുള്ളവര്‍ പരിഭ്രാന്തരാകുന്നതും വ്യക്തമായി കാണാം. അവസാനം മറ്റുള്ളവര്‍ നദിയോട് ചേര്‍ന്നുള്ള ചെടിയില്‍ പിടിച്ച് ഇയാളെ രക്ഷിക്കുകയാണ് ചെയ്യുന്നത്.

ഇത്തരം ആഘോഷങ്ങള്‍ ഒരു നിമിഷംകൊണ്ട് വലിയ ദുരന്തങ്ങളായി മാറും. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ നദികളില്‍ കുളിക്കുകയോ മീന്‍ പിടിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ചിലര്‍ പുഴയില്‍ ഇറങ്ങുന്നത്. ഇതുപോലുള്ള അബദ്ധങ്ങള്‍ നമ്മുടെ മാത്രമല്ല നമുക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ ജീവിതത്തിലും ഇരുട്ട് വീഴ്ത്തും.

വീഡിയോ കാണാം..

DONT MISS