സീറ്റിനടിയിലൂടെ കൈപ്രയോഗം; യുവതിയെ അക്രമിച്ചയാളെ കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രക്ഷിച്ചതായി പരാതി

കെഎസ്ആര്ടിസി ബസില് വെച്ച് ലൈംഗികമായ അക്രമിക്കാന് ശ്രമിച്ചയാളെ രക്ഷപ്പെടുത്താന് ജീവനക്കാരും യാത്രക്കാരും കൂട്ട് നിന്നതായി യുവതിയുടെ പരാതി. തിരുവനന്തപുരം മെഡിക്കല് കോളേജിലെ പാരമെഡിക്കല് അവസാന വര്ഷ വിദ്യാര്ത്ഥിനിയായ ഹരിത കൃഷ്ണ ഹരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കായംകുളത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെയാണ് സീറ്റിന്റെ പുറകിലിരുന്നയാളെ അനുവാദമില്ലാതെ ശരീരത്തില് സ്പര്ശിക്കുകയായിരുന്നുവെന്ന് ഹരിത തന്റെ ഫെയിസ്ബുക്ക് കുറിപ്പില് വ്യക്തമാക്കുന്നു.
 | 

സീറ്റിനടിയിലൂടെ കൈപ്രയോഗം; യുവതിയെ അക്രമിച്ചയാളെ കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രക്ഷിച്ചതായി പരാതി

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ലൈംഗികമായ അക്രമിക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്താന്‍ ജീവനക്കാരും യാത്രക്കാരും കൂട്ട് നിന്നതായി യുവതിയുടെ പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാരമെഡിക്കല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഹരിത കൃഷ്ണ ഹരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കായംകുളത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെയാണ് സീറ്റിന്റെ പുറകിലിരുന്നയാളെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്ന് ഹരിത തന്റെ ഫെയിസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതിക്രമം നേരിട്ടപ്പോള്‍ പ്രതികരിച്ചെങ്കിലും യാത്രക്കാരോ ബസ് ജീവനക്കാരോ തന്നെ സഹായിച്ചില്ലെന്നും ഹരിത പറയുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയതോടെ അറസ്റ്റ് നടന്നില്ല. അത്രിക്രമം നടത്തിയ വ്യക്തിയുടെ ഫോട്ടോസഹിതമാണ് ഹരിതയുടെ പോസ്റ്റ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റ് വായിക്കാം.

*ഒന്നു ഉറക്കെ വിളിച്ചിരുന്നെങ്കിൽ ഞങ്ങൾ പ്രതികരിച്ചേനെ*””എന്നു പറയുന്ന “*മലയാളികളോട്”, ഏറ്റവും വെറുപ്പോടെ എഴുതുന്ന ഒരു പോസ്റ്റ് ആണ്. ഇതു എത്രതോളം ആളുകളിൽ എത്തും എന്നറിയില്ല. സംഭവ ദിവസം 6/5/2018 ,നട്ടുച്ചയ്ക്ക് 12 മണി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ അവസാന വർഷ വിദ്യാർത്ഥിനി ആണ് ഞാൻ.ഒരു സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനായി കായംകുളത്തു നിന്നും കൊല്ലത്തേക്ക് ഒരു ksrtc ഓർഡിനറി ബേസിൽ യാത്ര ചെയുക
ആയിരുന്നു..

കരുനാഗപ്പള്ളി കഴിഞ്ഞപ്പോൾ ബസ്ന്റെ പിൻസീറ്റ് ഇരുന്നിരുന്ന 30 വയസു താഴെ പ്രായം ഉള്ള ഒരു യുവാവ് എന്റെ ശരീരത്തു സ്പർശിച്ചു.പ്രതികരണ ശേഷിയുടെ ഉറവ വറ്റാത്തതു കൊണ്ടു അയാളുടെ കൈ പിടിച്ചു മാറ്റി സീറ്റൽ നിന്നു എഴുനേറ്റു നിന്നു ഞാൻ അയാളോട് നല്ല രീതിയിൽ ഉച്ചത്തിൽ വായിൽ വന്നതൊകെ പറഞ്ഞു.

“പക്ഷേ കർണം നോക്കി ഒന്നു അടിക്കാൻ എന്നിലെ അപലത അനുവദിച്ചില്ല,(അതിൽ ഇപ്പോൾ ഖേദിക്കുന്നു)..നിസ്സഹായത കൊണ്ടു കണ്ടക്ടർനോട് വിവരം പറഞ്ഞു.ബസ് ഇരുന്ന സകലമാന യാത്രക്കാരും ഈ വിവരം അറിഞ്ഞു ,”ദേഹത്തു സ്പർശിച്ച മാന്യൻ ഞാൻ ഒന്നും ചെയ്തില്ല എന്നു കൈമലർത്തി “,അടുത്തിരുന്ന പെണ്കുട്ടി എനിക്കു വേണ്ടി ദൃസാക്ഷിത്വം പറഞ്ഞു…(അവളും ഒരുപക്ഷേ എന്നെങ്കിലും ഇര ആയിട്ടുണ്ടാകാം)…. ശരിക്കും തകർന്നു പോയ നിമിഷം ഇതൊന്നും ആയിരുന്നില്ല,ആ ബസിൽ ഉണ്ടായിരുന്ന ഒരാളുകൾ പോലും അയാളെ ഒന്നും ചെയ്തില്ല എന്നതാണ്.ആക്കൂട്ടത്തിൽ “ചന്ദനകുറിയുള്ളവനും,നിസ്കാര തഴമ്പുള്ളവനും, കൊന്ത ഇട്ടവനും ഉണ്ടായിരുന്നു”.”മുടി നരച്ചവനും,സ്പൈക്ക്‌ വെച്ചവനും ഉണ്ടായിരുന്നു”.”ഞരമ്പിലൂടെ ചുവന്ന രക്തം ഒഴുകുന്ന പച്ച മനുഷ്യരായ സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു”.

ഇരയായ ഞാൻ മാത്രം എഴുന്നേറ്റു നിന്നും ബഹളം വെച്ചു.കയ്യിൽ ഇരുന്ന ജനമൈത്രി പോലീസ് കാർഡ്‌ എടുത്തു പോലീസിൽ വിളിച്ചു വണ്ടി നമ്പർ പറഞ്ഞു കൊടുത്തു,ഈ വിവരം കണ്ടട്ടറും അറിഞ്ഞു.എന്നിട്ടും ഒരു പ്രതികരണവും ആരിൽ നിന്നും ഞാൻ കണ്ടില്ല.
“ഇവനെ പോലുള്ളവനെ വെറുതെ വിട്ടാൽ ഇനിയും നൂറു നൂറു സൗമ്യയും,ജിഷയും ഉണ്ടാകും “എന്ന് ഞാൻ ആ ബസിൽ ഇരുന്നു മുറവിളി കൂട്ടി. അവന്റെ ഫോട്ടോ എടുക്കുമ്പോഴും,വീഡിയോ പിടിക്കുമ്പോഴും എല്ലാവരും കാഴ്ചകരെ പോലെ ഇരുന്നു.”വെറും പെണ്ണായി ചുരുങ്ങി പോയ നിമിഷം”.സങ്കടവും അമർഷവും നീരുറവ പോലെ പൊട്ടി ഒഴുകി.ലോകത്തുള്ള സകലമാന പെണ്ണുങ്ങളെയും ,അവർ തരണം ചെയ്തു പോകുന്ന അവസ്ഥകളെയും ഓർത്തു.‌‌‌

അസിഫ മോൾക് വേണ്ടി ഹർത്താൽ നടത്തിയ മലയാളികൾ,സോഷ്യൽ മീഡിയയിൽ വാതോരാതെ പ്രസംഗിക്കുന്നവർ കാശ്‌ചബംഗ്ലാവിന്റെ മുന്നിൽ എത്തിയ പോലെ കണ്ണു മിഴിച്ചു നിൽക്കുന്നു…

ആ വൃത്തികേട്ടവന്റെ പ്രവർത്തിയേകാൾ വേദനിപ്പിച്ചത് പ്രതികരണ ശേഷി നഷ്ടപെട്ട യാത്രക്കാരുടെയും,government ശമ്പളം പറ്റുന്ന കണ്ടക്ടറുടെയും ഉത്തരവാദിത്തം ഇല്ലായ്മയാണ്..എന്റെ മകൾ,പെങ്ങൾ,ഭാര്യ അല്ലലോ എന്നുള്ള ആശ്വാസം ആയിരിക്കാം അവരുടെ ഉള്ളിൽ..അങ്ങനെ ആയതു കൊണ്ടു ആകാം ചവറ പോലീസ് സ്റ്റേഷന് തൊട്ടു പിന്നിലുള്ള സ്റ്റോപ്പിൽ അവനെ ഇറക്കി വിട്ടു രക്ഷപ്പെടുത്തിയത്.”അയാളെ ഇറക്കി വിടുവാണോ നിങ്ങൾ” എന്ന ചോദ്യത്തിന് “അയാൾ ഈ സ്റ്റോപ് വരെ ആണ് ടിക്കറ്റ് എടുത്തത് “എന്ന conductor ന്റെ ആണത്തം നശിച്ച മറുപടി. അവനെ ഒന്നു നുള്ളാൻ പോലും കൈ പൊക്കാത്ത മീശ വെച്ച കുറെ പുരുഷ കേസരികൾ, പുറകിൽ ഇരുന്ന ഒരു ചേച്ചി മാത്രം പെണ്കുട്ടികൾക് ഒറ്റക്കു യാത്ര ചെയണ്ടേ എന്നു നാവു പൊക്കി ചോദിച്ചു..

“ഞാൻ ഉണ്ട് കൂടെ “എന്നു പറയാൻ പോലും ഒരു മനുഷ്യൻ മുന്നോട്ടു വന്നില്ല.

നേരുത്തെ വിളിച്ചതനുസരിച്ച ചവറ police stationന്റെ അടുത്ത്,പോലീസ് വണ്ടി തടഞ്ഞു…ഇരയായ എനിക് അവരെ ഏൽപ്പിക്കാൻ ഞാൻ mobile പകർത്തിയ അയാളുടെ ചിത്രങ്ങളും ,video മാത്രമേ ഉണ്ടായിരുന്നുള്ളു.അയാളെ ഇവരെല്ലാം കൂടി രക്ഷപെടുത്തി എന്നു പറയാൻ അല്ലാതെ മറ്റൊനിന്നും എനിക് സാധിച്ചില്ല..ഞായറാഴ്ച അല്ലായിരുന്നെങ്കിൽ എനിക്കു വേണ്ടി പ്രതികരിക്കാൻ,മനുഷ്യത്വം കാണിക്കാൻ കുറച്ചു കോളേജ് പയ്യന്മാർ എങ്ങിലും ഉണ്ടായേനെ എന്നു ഞാൻ സ്വയം വിലപിച്ചു…

“ദിവസം തോറും നൂറ് കണക്കിന് പെണ്കുട്ടികള് ഈ വൃത്തികേടുകൾ സഹിക്കുന്നുണ്ട് ,”.ഒരാൾ മാത്രമാകും ഇതുപോലെ പ്രതികരിക്കുക,പ്രതികരിച്ചിട്ടും ഫലം സ്വന്തം മനസമാധാനം നശിക്കൽ ആണ് എന്ന് മനസിലാക്കി മിണ്ടാതെ സഹിക്കുന്നവരാണ് ബാക്കി 99 പേരും..

പ്രീയപ്പെട്ട കേരളമേ………

ഒരു പെണ്കുട്ടി അവളുടെ നിസഹായത നിങ്ങളുടെ മുന്നിൽ തുറന്നു പറയുമ്പോൾ അവൾക്കു വേണ്ടി ഒന്നു ശബ്ദം ഉയർത്തു…അവളെ സ്പര്ശിചും,ആസ്ഥാനത്തു നോക്കിയും ലിംഗം ഉയർത്തുന്നവന്മാരെ സംഭവ സ്ഥലത്തു വെച്ചു തന്നെ പിടികൂടി നിയമത്തിനു കൊടുക്കൂ..നാളെ നിങ്ങളുടെ മകൾ,പെങ്ങൾ,സുഹൃത്തു ഇതുപോലെ ഒരു നിസ്സഹായ അവസ്ഥ ലോകത്തോട് വിളിച്ചു പറയാൻ ഇട ഉണ്ടാകാതിരികട്ടെ…എന്നെ പോലെ ഒറ്റപ്പെട്ടു പോകാതിരികട്ടെ.എന്നോട് മനുഷ്യത്വം കാട്ടി പെരുമാറിയ കേരള പോലീസിന് നന്ദി.നിങ്ങളുടെ പെണ്മക്കടെ എല്ലാം കയ്യിൽ major police station നമ്പർ,SI മൊബൈൽ നമ്പർ ,പിങ്ക് പോലീസ് നമ്പർ നൽകി അവരെ സുരക്ഷിതർ ആക്കു*****
***NB:അയാളുടെ photo and video താഴെ പോസ്റ്റ് ചെയുന്നു.maximum share ചെയ്തു നമ്മുടെ പെണ് കുഞ്ഞുങ്ങളെ രക്ഷിക്കു..ആലപ്പുഴ,കൊല്ലം ജില്ലയിൽ ഉള്ള ആൾ ആകാനാണ് കൂടുതൽ സാധ്യത