ചാർലി എബ്‌ദോ: വിവാദ കാർട്ടൂണിന് മുംബൈ പോലീസിന്റെ വിലക്ക്

ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി എബ്ദോയിലെ വിവാദ കാർട്ടൂണിന് മുംബൈ പോലീസിന്റെ വിലക്ക്. സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്ന നൂറുകണക്കിന് പോസ്റ്റുകൾ പോലീസ് ബ്ലോക്ക് ചെയ്തു.
 | 
ചാർലി എബ്‌ദോ: വിവാദ കാർട്ടൂണിന് മുംബൈ പോലീസിന്റെ വിലക്ക്

 

മുംബൈ: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി എബ്‌ദോയിലെ വിവാദ കാർട്ടൂണിന് മുംബൈ പോലീസിന്റെ വിലക്ക്. സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്ന നൂറുകണക്കിന് പോസ്റ്റുകൾ പോലീസ് ബ്ലോക്ക് ചെയ്തു.

പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചു എന്നതിന്റെ പ്രതികാരമായാണ് പാരിസിലെ മാധ്യമസ്ഥാപനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പത്രാധിപരടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിവാദ കാർട്ടൂണിന്റെ പ്രചാരണം തടയുന്നതെന്ന് പോലീസ് അറിയിച്ചു.

ചാർലി എബ്‌ദോയിൽ ആക്രമണം നടത്തിയ മൂവർ സംഘത്തിലെ ഒരാൾ പോലീസിൽ കീഴടങ്ങിയിരുന്നു. സഹോദരങ്ങളായ ഷെറീഫിനെയും സെയ്ദിനേയും പോലീസ് ആക്രമണത്തിൽ വധിച്ചു.