ദാഹിച്ച ആര്‍ട്ടിസ്റ്റുകള്‍ക്ക് വെള്ളം കൊടുത്ത സുരക്ഷ ഉദ്യോഗസ്ഥനെ അപമാനിച്ച് ഇളയരാജ; വീഡിയോ

പരിഭ്രാന്തനായ ഉദ്യോഗസ്ഥന് അവസാനം കാലില് തൊട്ട് മാപ്പിരന്ന ശേഷമാണ് വേദി വിട്ടത്.
 | 
ദാഹിച്ച ആര്‍ട്ടിസ്റ്റുകള്‍ക്ക് വെള്ളം കൊടുത്ത സുരക്ഷ ഉദ്യോഗസ്ഥനെ അപമാനിച്ച് ഇളയരാജ; വീഡിയോ

ചെന്നൈ: ആര്‍ട്ടിസ്റ്റുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളം നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥനെ വേദിയില്‍ വെച്ച് അപമാനിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. ഇളയാരാജയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ ആര്‍ട്ടിസ്റ്റുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെള്ളം നല്‍കി. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഇളരാജ, സുരക്ഷാ ഉദ്യോഗസ്ഥനെ പരസ്യമായി ശാസിച്ചു.

ആര്‍ട്ടിസ്റ്റുകള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വെള്ളം നല്‍കിയതെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചെങ്കിലും ഇളയരാജ വിട്ടില്ല. ഷോയ്ക്കിടെ കേറി വന്നതിന് മൈക്കിലൂടെ വിശദീകരണം നല്‍കുവെന്ന് ഇളയരാജ പറഞ്ഞു. പരിഭ്രാന്തനായ ഉദ്യോഗസ്ഥന്‍ അവസാനം കാലില്‍ തൊട്ട് മാപ്പിരന്ന ശേഷമാണ് വേദി വിട്ടത്. പണം നല്‍കി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന കാഴ്ചക്കാര്‍ക്ക് മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ ശരിയല്ലെന്നായിരുന്നു ഇളയരാജയുടെ വാദം.

വീഡിയോ കാണാം.