ട്വിറ്ററിനെ കടത്തിവെട്ടി ഇൻസ്റ്റാഗ്രാം

സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകൾക്കിടയിൽ ഇൻസ്റ്റാഗ്രാമിന് പ്രിയമേറുന്നു. ട്വിറ്ററിനുള്ളതിനേക്കാൾ കൂടുതൽ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിനാണിപ്പോൾ ഉള്ളത്. ഇൻസ്റ്റാഗ്രാമിന്റെ സിഇഒ കെവിൻ സിസ്റ്റോം ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 | 

ട്വിറ്ററിനെ കടത്തിവെട്ടി ഇൻസ്റ്റാഗ്രാം

സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾക്കിടയിൽ ഇൻസ്റ്റാഗ്രാമിന് പ്രിയമേറുന്നു. ട്വിറ്ററിനുള്ളതിനേക്കാൾ കൂടുതൽ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിനാണിപ്പോൾ ഉള്ളത്. ഇൻസ്റ്റാഗ്രാമിന്റെ സിഇഒ കെവിൻ സിസ്റ്റോം ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തുടക്കത്തിൽ അധികം ആളുകൾ ഉപയോഗിക്കാതിരുന്ന ഇൻസ്റ്റാഗ്രാം ഇപ്പോൾ 30 കോടി ആളുകളാണ് ഉപയോഗിക്കുന്നത്. ട്വിറ്റർ ഉപയോഗിക്കുന്നതിനേക്കാൾ രണ്ടുകോടി ആളുകൾ ഇൻസ്റ്റാഗ്രം ഉപയോഗിക്കുന്നു. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർ ഒരു ദിവസം ഏഴ് കോടിയോളം ഫോട്ടോകളും വീഡിയോകളും ഒരു ദിവസം അപ്ലോഡ് ചെയ്യുന്നുണ്ടെന്നാണ് കെവിൻ സിസ്‌റ്റോം പറയുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇൻസ്റ്റാഗ്രാമിൽ ഓരോ മാസവും കടന്നുകൂടുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. 15 കോടി ആളുകളാണ് ഓരോ മാസവും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് കൂടുന്നത്. 2012 ഡിസംബർ മാസം വരെ 20 കോടി ആളുകൾ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയെങ്കിലും പിന്നീട് ആളുകളുടെ തള്ളിക്കയറ്റം കുറയുകയായിരുന്നു. വാട്‌സ് ആപ്പും മെസഞ്ചറും ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. രണ്ടിനും കൂടി 50 കോടി ഉപയോക്താക്കളാണുള്ളത്.

ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും സഹായിക്കുന്നതാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോകളും വീഡിയോകളും ഇൻസ്്റ്റാഗ്രാം ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലേക്ക് അപലോഡ് ചെയ്യാനും സാധിക്കും. 2010 ഒക്ടോബറിലാണ് ഇൻസ്റ്റാഗ്രാം പുറത്തിറക്കുന്നത്. 2010-ൽ പുറത്തിറങ്ങിയ ഇൻസ്റ്റാഗ്രാമിനെ 2012 ഏപ്രിലിൽ ഫേസ്ബുക്ക് സ്വന്തമാക്കി. നിലവിൽ കമ്പനി സ്വതന്ത്രമായി പ്രവർത്തിക്കുന്നതായാണ് ഫേസ്ബുക്ക് പറയുന്നത്.