ഗണേഷ് കുമാറിന്റെ തല്ലുകേസ് ഒത്തുതീര്‍ക്കാന്‍ മുന്‍കൈയെടുത്ത് പോലീസ് മാതൃക; പരിഹാസവുമായി ജോയ് മാത്യു

വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാര് എംഎല്എ യുവാവിനെ മര്ദ്ദിച്ച കേസ് ഒത്തുതീര്പ്പാക്കിയതിനെ പരിഹസിച്ച് നടന് ജോയ് മാത്യൂ. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. എം.എല്.എ തല്ലിച്ചതച്ചു എന്ന് പറഞ്ഞ മകനെയും കണ്മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല് എ ക്കെതിയുള്ള പരാതി പിന്വലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്കൈയെടുത്ത കേരളാപോലീസിന്റെ മാതൃകാപരമായ പ്രവര്ത്തനം ശ്ലാഘനീയം തന്നെയെന്ന് ജോയ് മാത്യു പരിഹസിക്കുന്നു.
 | 

ഗണേഷ് കുമാറിന്റെ തല്ലുകേസ് ഒത്തുതീര്‍ക്കാന്‍ മുന്‍കൈയെടുത്ത് പോലീസ് മാതൃക; പരിഹാസവുമായി ജോയ് മാത്യു

കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കിയതിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. എം.എല്‍.എ തല്ലിച്ചതച്ചു എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാപോലീസിന്റെ മാതൃകാപരമായ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെയെന്ന് ജോയ് മാത്യു പരിഹസിക്കുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരന്‍ ഗവാസ്‌കറുടെ കാര്യത്തിലും കേരളാപോലീസ് ഇങ്ങനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കളിയാക്കുന്നു. നേരത്തെ ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞതനുസരിച്ച് മര്‍ദ്ദനമേറ്റ യുവാവ് പരാതി പിന്‍വലിച്ചിരുന്നു. എന്‍.എസ്.എസിന്റെ പ്രാദേശിക നേതൃത്വത്തിന്റെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച.

പോസ്റ്റിന്റെ പൂര്‍ണരൂപം.

അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ്. എത്രവേഗമാണ് എം.എല്‍.എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാപോലീസിന്റ മാതൃകാ പരമായ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെ.

ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരന്‍ ഗവാസ്‌കറുടെ കാര്യത്തിലും കേരളാപോലീസ് ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം- അതിനാല്‍ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതി പറയുന്ന അമ്മമാര്‍ക്കും തല്ലുകൊള്ളികളായ മക്കള്‍ക്കും ‘നീതി കൊടുക്കൂ ‘എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ ആരും മിനക്കെടേണ്ട, വെയ്സ്റ്റുകള്‍ക്കു വേണ്ടിയുള്ള വെയിസ്‌റ് ആണത്. പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ലോകത്തിനുതന്നെ മാതൃകയാകുന്നത്.