ഇൻസ്റ്റാഗ്രാം വ്യാജ പ്രൊഫൈലുകൾ നീക്കി; ജസ്റ്റിൻ ബീബറിന് നഷ്ടമായത് 35 ലക്ഷം ആരാധകർ

ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലെന്ന പോലെ വെരിഫൈഡ് ബാഡ്ജ് അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ശുദ്ധികലശം. വ്യാജ പ്രൊഫൈലുളെയും സജീവമല്ലാത്തവരേയും നീക്കം ചെയ്ത് നടത്തിയ ശുദ്ധീകരണത്തിൽ 35 ദശലക്ഷത്തോളം പ്രൊഫൈലുകളാണ് ഒഴിവാക്കപ്പെട്ടത്
 | 

ഇൻസ്റ്റാഗ്രാം വ്യാജ പ്രൊഫൈലുകൾ നീക്കി; ജസ്റ്റിൻ ബീബറിന് നഷ്ടമായത് 35 ലക്ഷം ആരാധകർ

ടൊറോട്ടോ: ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലെന്ന പോലെ വെരിഫൈഡ് ബാഡ്ജ് അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ശുദ്ധികലശം. വ്യാജ പ്രൊഫൈലുളെയും സജീവമല്ലാത്തവരേയും നീക്കം ചെയ്ത് നടത്തിയ ശുദ്ധീകരണത്തിൽ 35 ദശലക്ഷത്തോളം പ്രൊഫൈലുകളാണ് ഒഴിവാക്കപ്പെട്ടത്. ഇതോടെ ലോകമെങ്ങുമുള്ള സെലബ്രിറ്റികളുടെ ഫാൻ പേജുകളിൻ ആരാധകരുടെ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ലോക പ്രശസ്ത കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിനാണ് ഇക്കൂട്ടത്തിൽ വലിയ നഷ്ടം. ബീബറിന് നഷ്ടമായത് 35 ലക്ഷം ആരാധകരെയാണേ്രത. ആകെയുള്ള ആരാധകരിൽ നിന്നും പതിനഞ്ച് ശതമാനം ഫോളോവേഴ്‌സിനെയാണ് ഒറ്റ ദിവസം കൊണ്ട് ബീബറിന് നഷ്ടമായത്.

സെലിബ്രിറ്റികളുടെ അക്കൗണ്ടുകളിൽ അധികവും സ്പാം അക്കൗണ്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി.
ബീബറിനെ കൂടാതെ പ്രമുഖ സെലിബ്രിറ്റികൾക്കും ഇൻസ്റ്റഗ്രാമിന്റെ നീക്കം തിരിച്ചടിയായിട്ടുണ്ട്. അമേരിക്കൻ ടെലിവിഷൻ അവതാരിക കിം കർദാഷിയാന് 13 ലക്ഷം ആരാധകർ ഒറ്റ ദിവസം കൊണ്ട് നഷ്ടമായി. റിഹാന്നയ്ക്ക് 12 ലക്ഷവും കാറ്റിപ്പെറിക്ക് മൂന്ന് ലക്ഷവും ആരാധകരേയും നഷ്ടമായി. സെലിബ്രിറ്റികളെ കൂടാതെ സാധാരണ ഉപയോക്താക്കൾക്കും ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിട്ടുള്ളതായാണ് വിവരം.

കഴിഞ്ഞയാഴ്ച്ച 30 കോടി ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിനുണ്ടെന്നും ഇത് ട്വിറ്ററിനുള്ള ഉപയോക്താക്കളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും അറിയിച്ച് കൊണ്ടുള്ള ബ്ലോഗിലാണ് വെരിഫൈഡ് ബാഡ്ജ് അവതരിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്പാം അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും കമ്പനി അധികൃതർ അറിയിച്ചിരുന്നു.