കിസ് ഓഫ് ലൗവിന്റെ പേജ് ബ്ലോക്ക് ചെയ്തു; നിമിഷങ്ങൾക്കുള്ളിൽ കിസ് ഓഫ് ലൗ 2

കിസ് ഓഫ് ലൗവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സദാചാരവാദികളുടെ പരാതിയേത്തുടർന്ന് ബ്ലോക്ക് ചെയ്തു. ചുംബന സംഗമത്തെ എതിർത്തവർ കൂട്ടമായി റിപ്പോർട്ട് ചെയ്തതാണ് പേജ് ബ്ലോക്ക് ചെയ്യാൻ കാരണമെന്നാണ് അറിയുന്നത്. സമരം വിജയിപ്പിക്കാൻ സഹായിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു അവസാന പോസ്റ്റ്. ബ്ലോക്ക് ചെയ്ത് നിമിഷങ്ങൾക്ക് ശേഷം കിസ് ഓഫ് ലൗ ടു എന്ന പേജും നിൽവിൽ വന്നു.
 | 
കിസ് ഓഫ് ലൗവിന്റെ പേജ് ബ്ലോക്ക് ചെയ്തു; നിമിഷങ്ങൾക്കുള്ളിൽ കിസ് ഓഫ് ലൗ 2

കൊച്ചി:
കിസ് ഓഫ് ലൗവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സദാചാരവാദികളുടെ പരാതിയേത്തുടർന്ന് ബ്ലോക്ക് ചെയ്തു. ചുംബന സംഗമത്തെ എതിർത്തവർ കൂട്ടമായി റിപ്പോർട്ട് ചെയ്തതാണ് പേജ് ബ്ലോക്ക് ചെയ്യാൻ കാരണമെന്നാണ് അറിയുന്നത്. സമരം വിജയിപ്പിക്കാൻ സഹായിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു അവസാന പോസ്റ്റ്. ബ്ലോക്ക് ചെയ്ത് നിമിഷങ്ങൾക്ക് ശേഷം കിസ് ഓഫ് ലൗ ടു എന്ന പേജും നിൽവിൽ വന്നു.

കൊച്ചി: കിസ് ഓഫ് ലൗവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സദാചാരവാദികളുടെ പരാതിയേത്തുടർന്ന് ബ്ലോക്ക് ചെയ്തു. ചുംബന സംഗമത്തെ എതിർത്തവർ കൂട്ടമായി റിപ്പോർട്ട് ചെയ്തതാണ് പേജ് ബ്ലോക്ക് ചെയ്യാൻ കാരണമെന്നാണ് അറിയുന്നത്. സമരം വിജയിപ്പിക്കാൻ സഹായിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു അവസാന പോസ്റ്റ്. ബ്ലോക്ക് ചെയ്ത് നിമിഷങ്ങൾക്ക് ശേഷം കിസ് ഓഫ് ലൗ ടു എന്ന പേജും നിൽവിൽ വന്നു.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് എഴുപതിനായിരം ലൈക്കുകൾ കിട്ടിയ പേജിന് ചുംബന സംഗമ ദിവസമായ ഇന്നലെ മാത്രം കിട്ടിയത് പതിനായിരത്തിലധികം ലൈക്കുകളാണ്. സംഗമത്തെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും സംഘാടകർ കൈമാറിയത് പ്രധാനമായി ഈ പേജിലൂടെയായിരുന്നു.

പേജിന്റെ അഡ്മിനുകൾ ആയിരുന്നവരുടെ വ്യക്തിപരമായ പ്രൊഫൈലുകളും ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. വേരിഫിക്കേഷന് വിധേയമായാൽ മാത്രമേ ഇവർക്ക് പ്രൊഫൈൽ തിരിച്ചുകിട്ടുകയുള്ളു എന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

2009-ൽ പിങ്ക് ഷഡി ക്യാമ്പയിന്റെ പേജും സമാനരീതിയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിന്റെ പോളിസികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് അന്ന് പേജ് ബ്ലോക്ക് ചെയ്തത്. വാലന്റൈൻസ് ദിനത്തിനെ എതിർത്ത് കൊണ്ടുള്ള ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്കിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രൂപീകരിച്ച പേജായിരുന്നു അത്.

ചുംബന സംഗമത്തിലേക്ക് ചില സ്ഥാപിത താൽപ്പര്യക്കാർ നുഴഞ്ഞ് കയറിയെന്ന് സംഘാടകർ പറഞ്ഞു. സമരത്തിൽ പങ്കെടുത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പുതിയ പേജിന്റെ ലിങ്ക്