സദാചാര ഗുണ്ടകൾക്ക് തിരിച്ചടി; കിസ് ഓഫ് ലൗ പേജ് വീണ്ടും ആക്ടീവ്

കിസ് ഓഫ് ലൗവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. ചുംബന സംഗമത്തെ തുടർന്ന് സംസ്ഥാനത്തെ സദാചാരവാദികൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തതോടെയാണ് ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തത്. തുടർന്ന് പേജിന്റെ അഡ്മിൻ വിശദീകരണം നൽകുകയും അത് ഫേസ്ബുക്കിന് ബോധ്യമാവുകയും ചെയ്തതിനാലാണ് പേജ് വീണ്ടും ആക്ടീവായത്.
 | 
സദാചാര ഗുണ്ടകൾക്ക് തിരിച്ചടി; കിസ് ഓഫ് ലൗ പേജ് വീണ്ടും ആക്ടീവ്


കൊച്ചി: 
കിസ് ഓഫ് ലൗവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. ചുംബന സംഗമത്തെ തുടർന്ന് സംസ്ഥാനത്തെ സദാചാരവാദികൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തതോടെയാണ് ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തത്. തുടർന്ന് പേജിന്റെ അഡ്മിൻ വിശദീകരണം നൽകുകയും അത് ഫേസ്ബുക്കിന് ബോധ്യമാവുകയും ചെയ്തതിനാലാണ് പേജ് വീണ്ടും ആക്ടീവായത്.

ഔദ്യോഗിക പേജിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംഘാടകർ അതേ പേരിൽ മറ്റൊരു പേജും തുടങ്ങിയിരുന്നു. അതിനും വൻ സ്വീകരണമാണ് ലഭിച്ചത്. പേജിന്റെ അഡ്മിനുകൾ ആയിരുന്നവരുടെ വ്യക്തിപരമായ പ്രൊഫൈലുകളും ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഈ പ്രൊഫൈലുകളും ഇപ്പോൾ സജീവമാണ്.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് എഴുപതിനായിരം ലൈക്കുകൾ കിട്ടിയ പേജിന് ചുംബന സംഗമ ദിവസമായ ഇന്നലെ മാത്രം കിട്ടിയത് പതിനായിരത്തിലധികം ലൈക്കുകളായിരുന്നു. സംഗമത്തെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും സംഘാടകർ കൈമാറിയത് പ്രധാനമായി ഈ പേജിലൂടെയായിരുന്നു. ഇതാണ് സദാചാരവാദികളെയും മറ്റ് സംഘടനകളെയും പ്രകോപിപ്പിക്കാൻ കാരണമായത്.