മണിഓർഡർ എല്ലാവരും അയക്കണം; അത് കാരുണ്യപദ്ധതിയിലേക്ക് ചേർക്കുമെന്ന് മാണി

തന്റെ പേരിൽ മണിഓർഡർ അയയ്ക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മകൾ ഇനിയും തുക അയ്ക്കണമെന്ന് മന്ത്രി കെ.എം മാണി. തനിക്ക് ലഭിക്കുന്ന മണി ഓർഡർ കാരുണ്യ പദ്ധതിയിലേക്ക് നൽകുമെന്നും അവ ഒരിക്കല്ലും നിരസിക്കില്ലെന്നും മാണി പറഞ്ഞു.
 | 

മണിഓർഡർ എല്ലാവരും അയക്കണം; അത് കാരുണ്യപദ്ധതിയിലേക്ക് ചേർക്കുമെന്ന് മാണി
തിരുവനന്തപുരം:
തന്റെ പേരിൽ മണിഓർഡർ അയയ്ക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മകൾ ഇനിയും തുക അയ്ക്കണമെന്ന് മന്ത്രി കെ.എം മാണി. തനിക്ക് ലഭിക്കുന്ന മണി ഓർഡർ കാരുണ്യ പദ്ധതിയിലേക്ക് നൽകുമെന്നും അവ ഒരിക്കല്ലും നിരസിക്കില്ലെന്നും മാണി പറഞ്ഞു. കോഴ ആരോപണത്തെ കുറിച്ച് സംസാരിക്കാൻ മാണി വിളിച്ച ചേർത്ത വാർത്താ സമ്മേളനത്തിലാണ് വച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാർകോഴ കേസിൽ ആരോപണവിധേയനായ മാണിക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മകൾ സംഘടിപ്പിച്ച #entevaka500 സമരപരിപാടിക്ക് വൻസ്വീകരണമാണ് ലഭിച്ചിരുന്നത്. സംവിധായകൻ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ഇത്തരമൊരു കൂട്ടായ്മ രൂപപ്പെട്ടത്. സോഷ്യൽമീഡിയയിലൂടെ ഹിറ്റായ #entevaka500 പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.