ചെഗുവേരയെ വിമർശിച്ച കെ.എസ്.യുക്കാർക്ക് ‘നെഹ്‌റുവിയൻ’ പണി

പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി എന്നതാണ് സോഷ്യൽ മീഡിയയിൽ പതിവ്. ഒട്ടും വച്ച് താമസിപ്പിക്കുന്ന പതിവ് ഇവിടില്ല എന്നർത്ഥം. പുകവലി വിരുദ്ധ പ്രചരണവുമായി ഇറങ്ങിയ കെ.എസ്.യുക്കാർക്കും അതേ അനുഭവം തന്നെ ലഭിച്ചു.
 | 

ആർ.ധർമ്മൻ

‘വഴിപിഴച്ച യുവത്വത്തിന് വഴിപിഴച്ച മാർഗ ദർശി’ എന്ന കുറിപ്പോടെ മൈ കെ.എസ്.യു എന്ന പേജ് ആരംഭിച്ച പ്രചരണമാണ് വിഷയം. മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉൽപ്പന്നങ്ങൾക്കുമെതിരായി ആരംഭിച്ച പ്രചരണത്തിൽ ചെഗുവേര ചുരുട്ട് വലിക്കുന്ന ചിത്രവും ഉപയോഗിച്ചിരുന്നു. ചിത്രത്തിന് മുകളിൽ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന ഉപദേശവും ചേർത്തായിരുന്നു പോസ്റ്റ് പേസ്ബുക്കിലും മറ്റും പ്രചരിപ്പിച്ചത്.

ചെഗുവേരയെ വിമർശിച്ച കെ.എസ്.യുക്കാർക്ക് ‘നെഹ്‌റുവിയൻ’ പണി
തൊട്ടടുത്ത ദിവസം തന്നെ കെ.എസ്.യുക്കാരുടെ പോസ്റ്റിന് മറുകുറിപ്പിറങ്ങി. യുനിസ് ഖാൻ എന്ന് പേര് ചേർത്തിട്ടുള്ള പോസ്റ്റ് സിനിമാ തീയേറ്ററുകളിൽ കാണിക്കുന്ന പുകവലി വിരുദ്ധ ചിത്രമാണ് വിഷയമാക്കിയിരിക്കുന്നത്. ആരാണ് സന്തോഷം ആഗ്രഹിക്കാത്തതെന്ന് തുടങ്ങുന്ന പരസ്യ ചിത്രത്തിന്റെ ചില ഇമേജുകൾക്ക് ശേഷം പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും എന്ന താക്കീതും പോസ്റ്റ് നൽകുന്നു. വഴിതെറ്റിയ യുവത്വത്തിന് വഴിപിഴച്ച മാർഗ ദർശി എന്ന കെ.എസ്.യു പോസ്റ്ററും ഇതോടൊപ്പമുണ്ട്. ചെഗുവേരക്ക് പകരം നെഹ്‌റുവിന്റെ ചിത്രങ്ങളാണെന്ന് മാത്രം. പൈപ്പ് വലിക്കുന്ന നെഹ്‌റുവും ലേഡ് മൗണ്ട് ബാറ്റണ് സിഗരറ്റ് കൊളുത്തിക്കൊടുക്കുന്ന നെഹ്‌റുവും.

ചെഗുവേരയെ വിമർശിച്ച കെ.എസ്.യുക്കാർക്ക് ‘നെഹ്‌റുവിയൻ’ പണി

ഉരുളക്ക് ഉപ്പേരി എന്ന് പറയുന്നത് ഇതല്ലാതെ മറ്റെന്താണ്. മൺമറഞ്ഞ് പോയ നവോത്ഥാന നായകർ അവരുടെ കാലത്ത് രോഗകാരണമാകുമെന്ന് തിരിച്ചറിയാതെ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകം പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുന്നവർതക്ക് ഉണ്ടാകുന്നത് നല്ലതാണ്. എല്ലാ പാർട്ടികളുടേയും നേതാക്കൾ ഇക്കൂട്ടത്തിൽ ഉണ്ടെന്ന് തിരിച്ചറിയാനുള്ള ചരിത്ര ബോധം ഇല്ലാത്തവർക്ക് ഇത്തരം തിരിച്ചടികൾ കിട്ടിക്കൊണ്ടേയിരിക്കും.