”ഇജ്ജ് ഒരു പ്രേമലേഖനം എഴുതാൻ ബെരുന്നോ”; ഹിന്ദുമഹാസഭയ്‌ക്കെതിരെ സോഷ്യൽ മീഡിയ

വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന പ്രണയിനികൾക്കെതിരെ രംഗത്തെത്തിയ ഹിന്ദുമഹാസഭയ്ക്കെതിരെ സോഷ്യൽ മീഡിയ. ഹിന്ദുമഹാസഭയുടെ നിലപാടുകൾക്കെതിരെ ''ഇജ്ജ് ഒരു പ്രേമലേഖനം എഴുതാൻ ബെരുന്നോ?'' കൂട്ടായ്മയാണ് രംഗത്തെത്തിയത്.
 | 

”ഇജ്ജ് ഒരു പ്രേമലേഖനം എഴുതാൻ ബെരുന്നോ”; ഹിന്ദുമഹാസഭയ്‌ക്കെതിരെ സോഷ്യൽ മീഡിയ
കോഴിക്കോട്:
 വാലന്റൈൻസ് ദിനാഘോഷത്തിനെതിരെ രംഗത്തെത്തിയ ഹിന്ദുമഹാസഭയോടുള്ള പ്രതിഷേധവുമായി സോഷ്യൽ മീഡിയ. ഹിന്ദുമഹാസഭയുടെ നിലപാടുകൾക്കെതിരെ ”ഇജ്ജ് ഒരു പ്രേമലേഖനം എഴുതാൻ ബെരുന്നോ?” കൂട്ടായ്മയാണ് രംഗത്തെത്തിയത്. 13ന് രാത്രി പന്ത്രണ്ട് മണിമുതൽ 14ന് രാത്രി പന്ത്രണ്ട് മണിവരെ ഫേസ്ബുക്ക് വാളുകൾ പ്രണയലേഖനങ്ങൾ കൊണ്ട് നിറയ്ക്കണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.

#LoveLetterMovement എന്ന ഹാഷ്ടാഗും സമരത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നവരെയും ഹിന്ദുമഹാ സഭ ലക്ഷ്യമിടുന്നതായും പറയപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് ഫാസിസ്റ്റ് ശക്തികളിൽ നിന്ന് സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ തിരികെ പിടിച്ചെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.

വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന പ്രണയിതാക്കളെ പിടിച്ച് കല്ല്യാണം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയിരുന്നു. 14ന് കൈയിൽ റോസാപുഷ്പവുമായി നടക്കുന്നവരെയും ഷോപ്പിംഗ് മാളിലും പാർക്കിലുമെത്തുന്നവരെയുമാണ് സംഘം ലക്ഷ്യമിടുന്നത്.