വേറൊരു സീരിയല്‍ കഥാപാത്രത്തിനും ഇത്രയധികം പ്രമോഷന്‍ ലഭിച്ചിട്ടില്ല; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് ദീപ്തി ഐ.പി.എസ്

സമീപകാലത്ത് ഏറ്റവുമധികം ഹിറ്റായ ടി.വി സീരിയല് ട്രോളുകളിലൊന്നായിരുന്നു ദീപ്തി ഐ.പി.എസിന്റെ മരണം. ദീപ്തി ഐ.പി.എസിനെ അവതരിപ്പിച്ച ഗായത്രി അരുണും ഇതോടെ സോഷ്യല് മീഡിയയില് താരമായി മാറി. തന്നെ ഹിറ്റാക്കിയ ട്രോളന്മാര്ക്ക് നന്ദി അറിയിക്കുന്നതായി ഗായത്രി ഫെയിസ്ബുക്കില് കുറിക്കുകയും ചെയ്തു.
 | 

വേറൊരു സീരിയല്‍ കഥാപാത്രത്തിനും ഇത്രയധികം പ്രമോഷന്‍ ലഭിച്ചിട്ടില്ല; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് ദീപ്തി ഐ.പി.എസ്

കൊച്ചി: സമീപകാലത്ത് ഏറ്റവുമധികം ഹിറ്റായ ടി.വി സീരിയല്‍ ട്രോളുകളിലൊന്നായിരുന്നു ദീപ്തി ഐ.പി.എസിന്റെ മരണം. ദീപ്തി ഐ.പി.എസിനെ അവതരിപ്പിച്ച ഗായത്രി അരുണും ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറി. തന്നെ ഹിറ്റാക്കിയ ട്രോളന്മാര്‍ക്ക് നന്ദി അറിയിക്കുന്നതായി ഗായത്രി ഫെയിസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

‘അകാലത്തില്‍ പൊലിഞ്ഞ കര്‍മകുശലയായ ഐ.പി.എസ് രത്നം’ എന്നാണ് സോഷ്യല്‍ മീഡിയ ദീപ്തിയെന്ന കഥാപാത്രത്തിന് നല്‍കിയ വിശേഷണം. തീവ്രവാദികളുടെ ബോംബ് ഗുളിക കഴിച്ച് മരിച്ച കഥാപാത്രം കേരള പോലീസിന്റെ തീരാനഷ്ടമാണെന്നും ചിലര്‍ കളിയാക്കുന്നു. ഗായത്രി ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയും ഇത്തരം നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

‘മലയാളത്തിലെ മറ്റൊരു സീരിയല്‍ കഥാപാത്രങ്ങള്‍ക്കും ഇത്രയധികം ഓണ്‍ലൈന്‍ പ്രമോഷന്‍ ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നില്ല. ട്രോള്‍ ബ്രോസ് നിങ്ങള്‍ പരസ്പരം സീരിയല്‍ തന്നെയാണ് മികച്ചതെന്ന് തെളിയിച്ചിരിക്കുന്നു’ ഗായത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.