അത് മാണിയാണെന്ന് മനോരമയ്ക്ക് മനസ്സിലായില്ല

കൊച്ചി: അഴിമതി ആരോപണങ്ങളിൽ പെട്ടിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്ന കെ.എം. മാണിക്കെതിരായി സംവിധായകൻ ആഷിക്ക് അബു ഫേസ് ബുക്കിലെഴുതിയ പോസ്റ്റാണ് കേരളത്തിൽ സാമൂഹ്യ മാധ്യങ്ങളിലെ ഇന്നത്തെ ചർച്ച. ‘അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ ‘ എന്നായിരുന്നു ആഷിക്ക് ഫേസ്ബുക്കിൽ കുറിച്ചത്. ഇതേ തുടർന്ന് #entevaka500 എന്ന ഹാഷ്ടാഗിൽ സോഷ്യൽമീഡിയ അതൊരു പ്രചരണമായി ഏറ്റെടുത്തു. മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഇത് വാർത്തയാക്കുകയും
 | 

അത് മാണിയാണെന്ന് മനോരമയ്ക്ക് മനസ്സിലായില്ല

കൊച്ചി: അഴിമതി ആരോപണങ്ങളിൽ പെട്ടിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്ന കെ.എം. മാണിക്കെതിരായി സംവിധായകൻ ആഷിക്ക് അബു ഫേസ് ബുക്കിലെഴുതിയ പോസ്റ്റാണ് കേരളത്തിൽ സാമൂഹ്യ മാധ്യങ്ങളിലെ ഇന്നത്തെ ചർച്ച. ‘അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ ‘ എന്നായിരുന്നു ആഷിക്ക് ഫേസ്ബുക്കിൽ കുറിച്ചത്. ഇതേ തുടർന്ന് #entevaka500 എന്ന ഹാഷ്ടാഗിൽ സോഷ്യൽമീഡിയ അതൊരു പ്രചരണമായി ഏറ്റെടുത്തു.

മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഇത് വാർത്തയാക്കുകയും ചെയ്തു. വൈകിയാണെങ്കിലും മലയാള മനോരമയും വിഷയം വാർത്തയാക്കി. പക്ഷെ മാണിസാറിനോടുള്ള വിധേയത്വം അതിലും പ്രകടമായിരുന്നു. ‘അഴിമതിക്കാർക്ക് ആഷിക്കിന്റെ 500 രൂപ’ എന്നതായിരുന്നു തലക്കെട്ട്. വാർത്തയിലൊരിടത്തും കെ.എം. മാണിയുടെ പേര് പരാമർശിച്ചില്ല.

‘അടുത്ത കാലത്ത് വലിയ വിവാദമായ ബാർ കോഴക്കേസിൽ അഴിമതിയാരോപണം നേരിട്ട പ്രമുഖനായ നേതാവ് നടത്തിയ പരാമർശത്തെ പരിഹസിച്ചാണ് ആഷിഖ് പോസ്റ്റിട്ടത്.’ എന്നാണ് വാർത്ത പറയുന്നത്. ആഷിക്ക് പറയുന്നത് കെ.എം. മാണിയെക്കുറാച്ചാണെന്ന് വിശദീകരിക്കണമെന്ന് മനോരമ ലേഖകന് തോന്നിയില്ല. അതിന് തക്കതായ മറുപടി വായനക്കാർ വാർത്തയ്ക്ക് താഴെ നൽകുകയും ചെയ്തു. ‘മികച്ച’ കമന്റുകളാണ് ഇപ്പോഴും മനോരമയുടെ പേജിൽ വന്നുകൊണ്ടിരിക്കുന്നത്.

മനോരമയുടെ വാർത്ത ഈ ലിങ്കിൽ വായിക്കാം.