വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വെല്ലുവിളിച്ച് മലയാളി ഫേസ്ബുക്കികൾ

കൊച്ചി ഏകദിനത്തിൽ വിൻഡീസ് കളിക്കില്ലെന്ന വാർത്ത വന്നതോടെ മലയാളികൾ വെല്ലുവിളികളുമായി വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കയറിയിറങ്ങി. മരിയ ഷറപ്പോവയെയും ന്യുയോർക്ക് ടൈംസിനെയും വിളിച്ച തെറികളെ അപേക്ഷിച്ച് നോക്കുമ്പോൾ മാന്യതയുള്ള വാക്കുകളാണ് വിൻഡീസിനെതിരെ മലയാളികൾ പ്രയോഗിച്ചത്.
 | 
വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വെല്ലുവിളിച്ച് മലയാളി ഫേസ്ബുക്കികൾ

കൊച്ചി: കൊച്ചി ഏകദിനത്തിൽ വിൻഡീസ് കളിക്കില്ലെന്ന വാർത്ത വന്നതോടെ മലയാളികൾ വെല്ലുവിളികളുമായി വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കയറിയിറങ്ങി. മരിയ ഷറപ്പോവയെയും ന്യുയോർക്ക് ടൈംസിനെയും വിളിച്ച തെറികളെ അപേക്ഷിച്ച് നോക്കുമ്പോൾ മാന്യതയുള്ള വാക്കുകളാണ് വിൻഡീസിനെതിരെ മലയാളികൾ പ്രയോഗിച്ചത്.

കളിക്കാൻ വന്നതല്ലേ.. ഇനി ടെസ്റ്റും കഴിഞ്ഞു തോറ്റിട്ട് പോയാ മതിയെന്നും, അതെന്താ ഇങ്ങക്ക് കൊച്ചിയിൽ കളിച്ചാൽ.. ഇനി കളിച്ചിട്ട് പോയാ മതിയെന്നും ചില വിരുതൻമാർ കമന്റ്ിട്ടു. മത്സരം നടന്നില്ലെങ്കിൽ ഇവിടെ ഒരു ലോഡ്ശവം വീഴുമെന്നും മറ്റൊരാൾ പറയുന്നു. ക്രിക്കറ്റ് കളിച്ചെങ്കിൽ സന്തോഷ് പണ്ഡറ്റിന്റെ സിനിമ കാണിച്ചേ വിടൂകയുള്ളുവെന്ന് മറ്റൊരു രസികൻ പറഞ്ഞു.

മോഹൻലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിനെ തുടർന്ന് പാകിസ്ഥാൻ ഡിഫൻസ് എന്ന പേജിലും മലയാളി അസഭ്യം വർഷം നടത്തിയിരുന്നു.