ലാലിസത്തോടുള്ള വിമർശനം മലയാളികളുടെ ഓന്തിന്റെ സ്വഭാവത്തിന് ഉദാഹരണമെന്ന് മനോരമ

ലാലിസത്തെ വിമർശിക്കുന്നവരെ ഓന്തിനോടുപമിച്ച് മലയാള മനോരമ. 'മലയാളികൾ ഇരുതലമൂർച്ചയുള്ള വാളുപോലയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ലാലിസത്തിനെതിരെയുള്ള ഫേസ്ബുക്ക് പൊങ്കാലയിടൽ കാണുമ്പോൾ മലയാളികളുടെ ഓന്തിന്റെ സ്വഭാവം വീണ്ടും വെളിച്ചത്തു വരികയാണ്.' മനോരമ ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്ത പറയുന്നു.
 | 

ലാലിസത്തോടുള്ള വിമർശനം മലയാളികളുടെ ഓന്തിന്റെ സ്വഭാവത്തിന് ഉദാഹരണമെന്ന് മനോരമ
കൊച്ചി: ലാലിസത്തെ വിമർശിക്കുന്നവരെ ഓന്തിനോടുപമിച്ച് മലയാള മനോരമ. ‘മലയാളികൾ ഇരുതലമൂർച്ചയുള്ള വാളുപോലയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ലാലിസത്തിനെതിരെയുള്ള ഫേസ്ബുക്ക് പൊങ്കാലയിടൽ കാണുമ്പോൾ മലയാളികളുടെ ഓന്തിന്റെ സ്വഭാവം വീണ്ടും വെളിച്ചത്തു വരികയാണ്.’ മനോരമ ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്ത പറയുന്നു.

ഇതിനുമുമ്പ് വലിയൊരു പുരുഷാരത്തിന് മുമ്പിൽ പാടി തെളിഞ്ഞിട്ടില്ലാത്ത ഒരാൾക്ക് വരുന്ന പിഴിവുകൾ തന്നെയാണ് മോഹൻലാലിനും സംഭവിച്ചിട്ടുണ്ടാവുകയെന്ന് വാർത്ത സൂചിപ്പിക്കുന്നു. അതിന്റെ പേരിൽ ഇത്രയേറെ ഫേസ്ബുക്ക് വിമർശനങ്ങൾ വേണോ എന്നാണ് മനോരമ ചോദിക്കുന്നത്.

‘അറിയാതെ സംഭവിച്ച ഒരു പിഴവിന് ലാലേട്ടന്  മാപ്പു കൊടുക്കാൻ സാധിക്കാത്തവരാണോ മലയാളികൾ? ലാലേട്ടൻ എന്നു പറഞ്ഞ് ചേർത്തു സ്‌നേഹം ഇത്രയേ ഉള്ളോ? വീഴ്ച്ചവരുമ്പോഴല്ലേ കൂടെ നിൽക്കേണ്ടത്? അതല്ലാതെ രണ്ടു കോടി തിരിച്ചു കൊടുക്കൂ തുടങ്ങിയ ക്യാംപെയ്‌നുകൾ നടത്തി ഇത്രയധികം തേജോവധം ചെയ്യണോ?’ മോഹൻലാലിന് വേണ്ടി മനോരമ ചോദിക്കുന്നു.

ലാലിസത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളേക്കുറിച്ച് ഇതുവരെ ഒന്നും പ്രസിദ്ധീകരിക്കാതിരുന്ന മലയാള മനോരമ ഒടുവിൽ മോഹൻലാലിനെ ന്യായീകരിച്ച് രംഗത്തെത്തുകയായിരുന്നു.

വാർത്തയുടെ ഇവിടെ വായിക്കാം