കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം: പോസ്റ്റ് സുക്കർബർഗ് പിൻവലിച്ചു

ജമ്മു കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടത്തിന്റെ ചിത്രമടങ്ങിയ പോസ്റ്റ് ഫേസ്ബുക്ക് സി.ഇഒ മാർക്ക് സുക്കർബർഗ് പിൻവലിച്ചു. കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാാണ് ജമ്മു കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം സുക്കർബർഗ് പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് സംരഭമായ ഇന്റർനെറ്റ്.ഓർഗ്. ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ആരംഭിച്ചു എന്ന് കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം ഉണ്ടായിരുന്നത്.
 | 
കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം: പോസ്റ്റ് സുക്കർബർഗ് പിൻവലിച്ചു

കൊച്ചി: ജമ്മു കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടത്തിന്റെ ചിത്രമടങ്ങിയ പോസ്റ്റ് ഫേസ്ബുക്ക് സി.ഇഒ മാർക്ക് സുക്കർബർഗ് പിൻവലിച്ചു. കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാാണ് ജമ്മു കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം സുക്കർബർഗ് പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് സംരഭമായ ഇന്റർനെറ്റ്.ഓർഗ്. ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ആരംഭിച്ചു എന്ന് കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം ഉണ്ടായിരുന്നത്.

ചിത്രത്തിന് 36,000 ത്തിലധികം ലൈക്കുകളും 20,000 ഷെയറുകളും ലഭിച്ചിരുന്നു. ചിത്രത്തിൽ കശ്മീരില്ലാത്ത ഇന്ത്യയാണ് ഉള്ളതെന്നും ഇന്ത്യക്കാരുടെ വിയോജിപ്പ് അറിയിക്കുന്നുവെന്നും നിരവധി പേർ കമന്റ് ചെയ്തിരുന്നു.

കശ്മീർ ഇല്ലാത്ത ഭൂപട ദൃശ്യങ്ങൾ അടങ്ങിയ വാർത്ത സംപ്രേഷണം ചെയ്തതിനെത്തുടർന്ന് അൽ ജസീറ ചാനൽ രണ്ട് ദിവസം നിർത്തിവെക്കാൻ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.