അട്ടപ്പാടി ഒരു ഗ്രാമമല്ലെന്ന് അറിയാത്തവർ വിമർശിക്കുന്നത് തമാശ; മോഡി ഭക്തർക്ക് എം.ബി രാജേഷിന്റെ മറുപടി

അട്ടപ്പാടിയിൽ നടത്തിയ സമരത്തെ വിമർശിച്ചവർക്ക് മറുപടിയുമായി എം.ബി രാജേഷ്. വിമർശിക്കാൻ വസ്തുതകളും വിവരവും വേണമെന്നും അതില്ലാത്ത സംസ്കാര ശൂന്യരുടെ തെറി വിളികളെ ഞങ്ങൾ അവഗണിക്കുന്നുവെന്നും രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സി.പി.എം സമരം നടത്തിയത് കൊണ്ടാണ് മന്ത്രിമാർ അട്ടപ്പാടിക്ക് വന്നതും മന്ത്രിസഭ പ്രശ്നം ചർച്ച ചെയ്തതെന്നും അദ്ദേഹം പറയുന്നു.
 | 

അട്ടപ്പാടി ഒരു ഗ്രാമമല്ലെന്ന് അറിയാത്തവർ വിമർശിക്കുന്നത് തമാശ; മോഡി ഭക്തർക്ക് എം.ബി രാജേഷിന്റെ മറുപടി
കൊച്ചി: അട്ടപ്പാടിയിൽ നടത്തിയ സമരത്തെ വിമർശിച്ചവർക്ക് മറുപടിയുമായി എം.ബി രാജേഷ്. വിമർശിക്കാൻ വസ്തുതകളും വിവരവും വേണമെന്നും അതില്ലാത്ത സംസ്‌കാര ശൂന്യരുടെ തെറി വിളികളെ ഞങ്ങൾ അവഗണിക്കുന്നുവെന്നും രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സി.പി.എം സമരം നടത്തിയത് കൊണ്ടാണ് മന്ത്രിമാർ അട്ടപ്പാടിക്ക് വന്നതും മന്ത്രിസഭ പ്രശ്‌നം ചർച്ച ചെയ്തതെന്നും അദ്ദേഹം പറയുന്നു. അട്ടപ്പാടിയിൽ ഗുരുതരാവസ്ഥ ഇല്ലെന്ന് പറഞ്ഞ കെ.സി.ജോസഫ് സമരമുണ്ടായില്ലെങ്കിൽ അങ്ങോട്ട് തിരിഞ്ഞു നോക്കുമായിരുന്നോയെന്നും രാജേഷ് ചോദിക്കുന്നു. സമരം നാടകമെന്ന് പറഞ്ഞ ബി.ജെ.പി. നേതാവും ആർ.എസ്.എസുകാരും എന്തേ അട്ടപ്പാടിയിലേക്ക് തിരിഞ്ഞു നോക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌