മോമോ ഗെയിം കളിക്കാനായി രാത്രി ബീച്ചിലെത്തണമെന്ന് അജ്ഞാത സന്ദേശം; പോലീസ് അന്വേഷണം ആരംഭിച്ചു

മോമോ ഗെയിം കളിക്കാനായി രാത്രി ബീച്ചിലെത്തണമെന്ന് അജ്ഞാത സന്ദേശം. ആലപ്പുഴ സ്വദേശി ഷെമീര് കോയക്കാണ് വിദേശ നമ്പറില് നിന്ന് അഞ്ജാത സന്ദേശം ലഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. +1(512)4891229 എന്ന വിദേശ നമ്പരില്നിന്നാണു വാട്സാപ്പ് സന്ദേശം എത്തിയത്. ഇന്നു രാത്രി ഏഴിന് ആലപ്പുഴ കടപ്പുറത്ത് എത്തി ഗെയിമില് ചേരണമെന്നാണു സന്ദേശത്തിലെ ഉള്ളടക്കം. നേരത്തെ മോമോ ഗെയിമിനെക്കുറിച്ച് പരിഭ്രാന്തി പരത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
 | 

മോമോ ഗെയിം കളിക്കാനായി രാത്രി ബീച്ചിലെത്തണമെന്ന് അജ്ഞാത സന്ദേശം; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: മോമോ ഗെയിം കളിക്കാനായി രാത്രി ബീച്ചിലെത്തണമെന്ന് അജ്ഞാത സന്ദേശം. ആലപ്പുഴ സ്വദേശി ഷെമീര്‍ കോയക്കാണ് വിദേശ നമ്പറില്‍ നിന്ന് അഞ്ജാത സന്ദേശം ലഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. +1(512)4891229 എന്ന വിദേശ നമ്പരില്‍നിന്നാണു വാട്‌സാപ്പ് സന്ദേശം എത്തിയത്. ഇന്നു രാത്രി ഏഴിന് ആലപ്പുഴ കടപ്പുറത്ത് എത്തി ഗെയിമില്‍ ചേരണമെന്നാണു സന്ദേശത്തിലെ ഉള്ളടക്കം. നേരത്തെ മോമോ ഗെയിമിനെക്കുറിച്ച് പരിഭ്രാന്തി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായും നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും നേരത്തെ പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്നും പോലീസ് ഫെയിസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്ലൂ വെയില്‍ ഗെയിമിന് സമാനമായി ഉപഭോക്താവിനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ചലഞ്ചുകളാണ് മോമോ ഗെയിമിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തില്‍ ഇത് സംബന്ധിച്ച യാതൊരു കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍ സെല്ലിനേയോ, കേരള പോലീസ് സൈബര്‍ഡോമിനെയോ അറിയിക്കാവുന്നതാണ്.