ഫേസ്ബുക്ക് കമന്റിലും സദാചാര പോലീസിംഗെന്ന് വി.ടി ബൽറാം

ഫേസ്ബുക്കിൽ തന്റെ പ്രതികരണങ്ങളിൽ ഉപദേശം മുതൽ ഭീഷണി വരെ മുഴക്കുന്നവരും ഒരുതരം സദാചാര പോലീസിംഗ് തന്നെയാണ് നടത്തുന്നതെന്ന് വി.ടി.ബൽറാം എം.എൽ.എ. 'നിങ്ങളേപ്പോലൊരു എം എൽ എ ഈ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കാമോ', 'നിങ്ങൾക്കൊരു വിലയുണ്ട്, അത് കളയരുത്', 'നിങ്ങളേക്കുറിച്ച് ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്', 'നിങ്ങളേക്കുറിച്ചുള്ള എല്ലാ മതിപ്പും നഷ്ടപ്പെട്ടു' എന്നമട്ടിലുള്ള സ്നേഹപൂർവ്വമായ ഉപദേശങ്ങളും പരിഭവങ്ങളും ഒരുവശത്ത്. പതിവ് തെറിവിളികളും അധിക്ഷേപങ്ങളും മറുഭാഗത്ത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ഇടപെടേണ്ട മറ്റ് വിഷയങ്ങളുടെ നീണ്ട ലിസ്റ്റുമായി ഉത്തരവാദിത്തം ഓർമ്മപ്പെടുത്തി വേറെ കുറേ പേർ.- ഇങ്ങനെ പോകുന്നു സദാചാരവാദികളുടെ ഇടപെടെലെന്ന് ബൽറാം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ വിശദമായ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.
 | 

ഫേസ്ബുക്ക് കമന്റിലും സദാചാര പോലീസിംഗെന്ന് വി.ടി ബൽറാം
കൊച്ചി: ഫേസ്ബുക്കിൽ തന്റെ പ്രതികരണങ്ങളിൽ ഉപദേശം മുതൽ ഭീഷണി വരെ മുഴക്കുന്നവരും ഒരുതരം സദാചാര പോലീസിംഗ് തന്നെയാണ് നടത്തുന്നതെന്ന് വി.ടി.ബൽറാം എം.എൽ.എ. ‘നിങ്ങളേപ്പോലൊരു എം.എൽ.എ ഈ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കാമോ’, ‘നിങ്ങൾക്കൊരു വിലയുണ്ട്, അത് കളയരുത്’, ‘നിങ്ങളേക്കുറിച്ച് ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്’, ‘നിങ്ങളേക്കുറിച്ചുള്ള എല്ലാ മതിപ്പും നഷ്ടപ്പെട്ടു’ എന്നമട്ടിലുള്ള സ്‌നേഹപൂർവ്വമായ ഉപദേശങ്ങളും പരിഭവങ്ങളും ഒരുവശത്ത്. പതിവ് തെറിവിളികളും അധിക്ഷേപങ്ങളും മറുഭാഗത്ത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ഇടപെടേണ്ട മറ്റ് വിഷയങ്ങളുടെ നീണ്ട ലിസ്റ്റുമായി ഉത്തരവാദിത്തം ഓർമ്മപ്പെടുത്തി വേറെ കുറേ പേർ.- ഇങ്ങനെ പോകുന്നു സദാചാരവാദികളുടെ ഇടപെടെലെന്ന് ബൽറാം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ വിശദമായ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

ജനപ്രതിനിധി എന്ന നിലയിൽ തന്റെ ശ്രദ്ധയിൽ വരേണ്ടതും ഞാനിടപെടേണ്ടതുമായ വിഷയങ്ങൾ സദുദ്ദേശ്യപരമായ രീതിയിൽ ചൂണ്ടിക്കാട്ടുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും താൻ പ്രതികരിക്കേണ്ട വിഷയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഉചിതമല്ലെന്നും ബൽറാം പോസ്റ്റിൽ പറഞ്ഞു.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.