ജമ്മു കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടവുമായി സൂക്കർബർഗ്ഗ്

മാർക്ക് സൂക്കർബർഗ് പോസ്റ്റ് ചെയ്ത ഇന്ത്യയുടെ ഭൂപടത്തിൽ ജമ്മുകാശ്മീരില്ല. ഫേസ്ബുക്ക് സംരഭമായ ഇന്റർനെറ്റ്.ഓർഗ്. ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ആരംഭിച്ചു എന്ന് കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് കാശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം ചിത്രീകരിച്ചത്.
 | 
ജമ്മു കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടവുമായി സൂക്കർബർഗ്ഗ്

 

കൊച്ചി: മാർക്ക് സൂക്കർബർഗ് പോസ്റ്റ് ചെയ്ത ഇന്ത്യയുടെ ഭൂപടത്തിൽ ജമ്മുകാശ്മീരില്ല. ഫേസ്ബുക്ക് സംരഭമായ ഇന്റർനെറ്റ്.ഓർഗ്. ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ആരംഭിച്ചു എന്ന് കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് കാശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം ചിത്രീകരിച്ചത്.

ജമ്മു കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടവുമായി സൂക്കർബർഗ്ഗ്

ഇന്നലെ പോസ്റ്റ് ചെയ്ത ചിത്രത്തിന് 36,000 ത്തിലധികം ലൈക്കുകളും 20,000 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ കാശ്മീരില്ലാത്ത ഇന്ത്യയാണ് ഉള്ളതെന്നും ഇന്ത്യക്കാരുടെ വിയോജിപ്പ് അറിയിക്കുന്നുവെന്നും ഒന്നു രണ്ട് പേർ കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തെ കാശ്മീർ ഇല്ലാത്ത ഭൂപട ദൃശ്യങ്ങൾ അടങ്ങിയ വാർത്ത സംപ്രേഷണം ചെയ്തതിനെ തുടർന്ന് അൽ ജസീറ ചാനൽ രണ്ട് ദിവസം നിർത്തിവെക്കാൻ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.