‘നിശാന്തിനി പോയതോടെ കൊച്ചി രക്ഷപ്പെട്ടു’ തുറന്നടിച്ച് എൻഎസ് മാധവൻ

കൊച്ചി മുൻ ഡെപ്യൂട്ടി കമ്മീഷണർ ആർ. നിശാന്തിനിയ്ക്കെതിരേ വിമർശനങ്ങളുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. നിശാന്തിനി പോകുന്നതോടെ കൊച്ചി രക്ഷപെട്ടു എന്നാണ് മാധവൻ ട്വിറ്ററിൽ കുറിച്ചത്. പാർട്ടികളിൽ മയക്കുമരുന്നെന്ന് പറഞ്ഞ് അനാവശ്യ റെയ്ഡുകളാണ് നടത്തിയത്. ഒരിക്കലും കൊച്ചി ഇത്ര മോശം അവസ്ഥയെ നേരിടേണ്ടി വന്നിട്ടില്ലെന്നും മാധവൻ കുറിക്കുന്നു.
 | 

‘നിശാന്തിനി പോയതോടെ കൊച്ചി രക്ഷപ്പെട്ടു’ തുറന്നടിച്ച് എൻഎസ് മാധവൻ
കൊച്ചി: കൊച്ചി മുൻ ഡെപ്യൂട്ടി കമ്മീഷണർ ആർ. നിശാന്തിനിയ്‌ക്കെതിരേ വിമർശനങ്ങളുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. നിശാന്തിനി പോകുന്നതോടെ കൊച്ചി രക്ഷപെട്ടു എന്നാണ് മാധവൻ ട്വിറ്ററിൽ കുറിച്ചത്. പാർട്ടികളിൽ മയക്കുമരുന്നെന്ന് പറഞ്ഞ് അനാവശ്യ റെയ്ഡുകളാണ് നടത്തിയത്. ഒരിക്കലും കൊച്ചി ഇത്ര മോശം അവസ്ഥയെ നേരിടേണ്ടി വന്നിട്ടില്ലെന്നും മാധവൻ കുറിക്കുന്നു.

വാലന്റൈൻ ദിന പാർട്ടികളിൽ വരെ മയക്കുമരുന്നിന്റെ പേരിൽ റെയ്ഡ് നടത്തി. വിശ്വസനീയ വിവരമുണ്ടായിട്ടാണോ ഇത്തരം വേട്ടകൾക്കിറങ്ങുന്നതെന്ന് മാധവൻ ചോദിക്കുന്നു. മയക്കുമരുന്നു വ്യാപനം എതിർക്കേണ്ടതാണ്. അതിനെ ചെറുക്കുന്നത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാകണം. തലക്കെട്ടുകളിൽ വരാനുള്ള ക്രമമില്ലാത്ത റെയ്ഡുകളിലൂടെ ഒരു നഗരത്തെ കൊല്ലുകയല്ല വേണ്ടതെന്നും മാധവൻ പറയുന്നു.

സെസിലെ സ്ത്രീകളെ തുണിയഴിച്ചു പരിശോധിച്ച സംഭവത്തിൽ നിശാന്തിനിയുടെ പരാമർശത്തെ വിമർശിച്ചാണ് രണ്ടാമത്തെ ട്വീറ്റ്. ആർത്തവം അശുദ്ധമാണെന്ന് നിശാന്തിനി പറഞ്ഞു. ഒരു സ്ത്രീ തന്നെ ഇങ്ങനെ പറയുന്നതിലാണ് പ്രശ്‌നമെന്ന് മറുപടിയിൽ മാധവൻ വിശദമാക്കുന്നു. ചുംബനസമരത്തെ പൊലീസ് നടപടിയിലൂടെ വഷളാക്കിയെന്ന അഭിപ്രായവും എൻ.എസ്.മാധവൻ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.