നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തില്‍ വീണ്ടും നക്ഷത്രമെണ്ണി ഒ.രാജഗോപാല്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഏക ബിജെപി എംഎല്എ ഒ. രാജഗോപാല് നിയമസഭയില് ചോദിച്ച ഒരു അബദ്ധമാണ് ഇന്ന് സോഷ്യല് മീഡിയയിലെ പ്രധാന വിഷയം. നേമം നിയോജകമണ്ഡലത്തില് സാംസ്കാരിക വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് ഏതൊക്കെയാണെന്നും ഈ സര്ക്കാര് അധികാരത്തില് വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്ക്കായി എന്തൊക്കെ കാര്യങ്ങള് ചെയ്തുവെന്നുമാണ് രാജഗോപാല് നിയമസഭയില് ചോദിച്ചത്. നേമം നിയോജകമണ്ഡലത്തില് സാംസ്കാരിക വകുപ്പിനു കീഴില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് ഒന്നും തന്നെയല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് മറുപടിയും നല്കി.
 | 

നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തില്‍ വീണ്ടും നക്ഷത്രമെണ്ണി ഒ.രാജഗോപാല്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഏക ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ച ഒരു അബദ്ധമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്നുമാണ് രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ചത്. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ മറുപടിയും നല്‍കി.

സ്വന്തം മണ്ഡലത്തെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത എം.എല്‍.എയാണ് രാജഗോപാലെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. രാജഗോപാലിന്റെ ഇത്തരം ചോദ്യങ്ങള്‍ ഇതാദ്യമായല്ല സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. മുന്‍പും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹം വെട്ടിലായിട്ടുണ്ട്. അനുവദിക്കാത്ത ഫണ്ടിനെക്കുറിച്ച് ചോദിച്ച് കഴിഞ്ഞ സമ്മേളനത്തില്‍ അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഏക ബിജെപി അംഗം എന്ന നിലയ്ക്ക് രാജഗോപാലിന്റെ ചോദ്യങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളെക്കാള്‍ ട്രോളുകളാണ് അദ്ദേഹത്തിനെതിരെ പ്രചരിക്കുന്നത്. സഹകരണ മേഖലയെ സംബന്ധിച്ചും ലാവലിന്‍ കേസിനെപ്പറ്റിയും ന്യൂനപക്ഷ വിധവകളെപ്പറ്റിയും ചോദ്യങ്ങള്‍ ചോദിച്ച് വെട്ടിലായിട്ടുള്ള രാജഗോപാലിന് ഇതൊരു പുതിയ കാര്യമല്ലെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.