റോജിയുടെ മരണം: കിംസ് ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി ഓൺലൈൻ കൂട്ടായ്മകൾ

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രണ്ടാംവർഷ ബിഎസ്.എസി നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന റോജി റോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഓൺലൈൻ കൂട്ടായ്മകൾ. ആശുപത്രി പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. റോജിയുടെ മരണത്തിന് കാരണം പ്രിൻസിപ്പലാണെന്നും അവർ റോജിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
 | 
റോജിയുടെ മരണം: കിംസ് ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി ഓൺലൈൻ കൂട്ടായ്മകൾ


കൊച്ചി:
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രണ്ടാംവർഷ ബിഎസ്.എസി നഴ്‌സിംഗ് വിദ്യാർഥിനിയായിരുന്ന റോജി റോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഓൺലൈൻ കൂട്ടായ്മകൾ. ആശുപത്രി പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. റോജിയുടെ മരണത്തിന് കാരണം പ്രിൻസിപ്പലാണെന്നും അവർ റോജിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്.ആശുപത്രി അധികൃതർക്കെതിരെ വൻ പ്രചരണമാണ് സോഷ്യൽമീഡിയ വഴി നടക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റോജിയെ ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് കിംസ് അധികൃതരും പോലീസും പറയുന്നത്. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചിരുന്നില്ല. ആറു മണിക്കൂർ കഴിഞ്ഞാണ് കിംസ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചതെന്നും പറയപ്പെടുന്നു. ഇതും ദുരൂഹത വർധിപ്പിക്കുന്നു. റാഗിംഗ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം. റാഗിംഗ് സംബന്ധിച്ച പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ റോജിയെ വിളിപ്പിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് റോജിയെ മാനസികമായി പീഡിപ്പിക്കുകയും ‘നിനക്ക് ചത്ത് കൂടെ ‘ എന്ന് പോലും ചോദിക്കുകയുണ്ടായിയെന്നും വിവരങ്ങളുണ്ട്.

റോജിയുടെ മരണത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നവമാധ്യമ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 16-ന് വൈകിട്ട് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.