പ്രഭുവിന്റെ മക്കൾ; നിരോധനം പിൻവലിച്ചു

ആൾദൈവങ്ങളെ വിമർശിക്കുന്ന ചിത്രം പ്രഭുവിന്റെ മക്കൾ റിലീസ് ചെയ്തതിന് ഫ്രീ തിങ്കേഴ്സിന്റെ ചാനലിന് ഏർപ്പെടുത്തിയ നിരോധനം യൂട്യൂബ് പിൻവലിച്ചു. യൂട്യൂബ് ചാനലിന്റെ നിരോധനം സോഷ്യൽ മീഡിയയിലും ഓൺലൈൻ പോർട്ടലുകളിലും വലിയ വാർത്തയായതിനെ തുടർന്നാണ് തീരുമാനം. ചിത്രത്തിന്റെ സംവിധായകൻ സജീവൻ അന്തിക്കാട് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 | 

പ്രഭുവിന്റെ മക്കൾ; നിരോധനം പിൻവലിച്ചു
കൊച്ചി: ആൾദൈവങ്ങളെ വിമർശിക്കുന്ന ചിത്രം പ്രഭുവിന്റെ മക്കൾ റിലീസ് ചെയ്തതിന് ഫ്രീ തിങ്കേഴ്‌സിന്റെ ചാനലിന് ഏർപ്പെടുത്തിയ നിരോധനം യൂട്യൂബ് പിൻവലിച്ചു. യൂട്യൂബ് ചാനലിന്റെ നിരോധനം സോഷ്യൽ മീഡിയയിലും ഓൺലൈൻ പോർട്ടലുകളിലും വലിയ വാർത്തയായതിനെ തുടർന്നാണ് തീരുമാനം. ചിത്രത്തിന്റെ സംവിധായകൻ സജീവൻ അന്തിക്കാട് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രഭുവിന്റെ മക്കൾ യൂട്യൂബിൽ ഇട്ടതിനെ തുടർന്നാണ് ചാനൽ ബ്ലോക്ക് ചെയ്തത്. സജീവൻ അന്തിക്കാട് ഉൾപ്പെടുള്ള യുക്തിവാദികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സിന്റെ പേരിലായിരുന്നു ചാനൽ. ചാനലിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നിൽ മതമൗലികവാദികളാണെന്നായിരുന്നു ഫ്രീ തിങ്കേഴ്‌സിന്റെ വാദം.

പ്രഭുവിന്റെ മക്കൾ; നിരോധനം പിൻവലിച്ചു
ചാനലിന് നിരോധനം വന്നതിനെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വിഷയം ചർച്ചയാകുകയും ചെയ്തിരുന്നു. വിടി ബൽറാം എം.എൽ.എ അടക്കമുള്ളവർ നിരോധനത്തിനെതിരേ നിലപാടെടുത്തിരുന്നു. തുടർന്ന് വിഷയം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് യൂട്യൂബ് നിരോധനം പിൻവലിച്ചത്.

പികെ നേടിയ സമ്മതിയുടേയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ അപ്‌ലോഡ് ചെയ്ത ചിത്രം നാലുമാസം കൊണ്ട് 1,20,000 പേരാണ് കണ്ടത്. ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് വരെ 200ഓളം വീഡിയോകൾ ചാനലിലുണ്ടായിരുന്നു. മതത്തേയും ദൈവത്തേയും കുറിച്ച് ചർച്ച ചെയ്യുന്ന വീഡിയോകളായിരുന്നു ഇവ.