പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

പ്രസ്ക്ലബ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റും ഹാക്ക് ചെയ്തു. ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള സന്ദേശവും ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടീ സൈബർ വാരിയേഴ്സ് എന്ന ഗ്രൂപ്പാണ് ഹാക്കിംഗിന് പിന്നിൽ.
 | 
പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡൽഹി: പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്ക് ചെയ്തു. ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള സന്ദേശവും ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടീ സൈബർ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് ഹാക്കിംഗിന് പിന്നിൽ.

ഞങ്ങളുടെ ശക്തി ഞങ്ങളും കാണിക്കും എന്ന ശബ്ദ സന്ദേശവും ഹാക്കർമാർ നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുകയാണ് ലക്ഷ്യമെന്നും ഹാക്കർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തതും ഇതേ ഗ്രൂപ്പാണ്. അന്നും കേന്ദ്രസർക്കാരിനെതിരെയുള്ള സന്ദേശം ഹാക്കർമാർ നൽകിയിരുന്നു.